Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.1974 INR  1 EURO=105.0972 INR
ukmalayalampathram.com
Wed 14th Jan 2026
 
 
UK Special
  Add your Comment comment
പൊലീസ് യൂണിഫോമിലിരിക്കെ തടവുകാരനെ ചുംബിച്ചു, യുവതിക്ക് മൂന്നു വര്‍ഷം തടവ്
reporter

ലിവര്‍പൂള്‍: പൊലീസ് യൂണിഫോമിലിരിക്കെ തടവുകാരനെ ചുംബിച്ച ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിലെ വനിതാ ഓഫിസര്‍ക്ക് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ വിധിച്ചു. 27 വയസ്സുകാരിയായ ചോണി കെല്ലിയാണ് ശിക്ഷിക്കപ്പെട്ടത്. ഫോറസ്റ്റ് ബാങ്ക് ജയിലിലെ തടവുകാരനായ ജോഷ് വിലനുമായി കെല്ലിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ജയില്‍ സന്ദര്‍ശനത്തിനിടെ പൊലീസ് യൂണിഫോമില്‍ വിലനെ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കെല്ലി ഔദ്യോഗിക സ്ഥാനം ദുരുപയോഗിച്ച് വിലന് വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തി. സ്ഥിരം കുറ്റവാളിയെന്ന് ജഡ്ജി നീല്‍ ഫ്‌ലെവിറ്റ് കെസി വിശേഷിപ്പിച്ച വിലനുമായി കെല്ലി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായും കോടതിയില്‍ നടന്ന വിചാരണയില്‍ തെളിഞ്ഞു. 2021 മുതല്‍ 2023 വരെ ജയിലില്‍ കഴിഞ്ഞ വിലന് 20 മൊബൈല്‍ ഫോണുകളാണ് കെല്ലി എത്തിച്ചു നല്‍കിയത്. കൂടാതെ കെല്ലിയെ വിലനൊപ്പം അവരുടെ ബിഎംഡബ്ല്യു കാറിലും നാന്‍ഡോസ് റസ്റ്ററന്റിലും കണ്ടിട്ടുണ്ട്. വിലന്‍ ജയില്‍ മോചിതനായ ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ജിഎംപി അന്വേഷിക്കുന്ന റഹീം മോട്ട്‌ലിയുമായി കെല്ലി പ്രണയത്തിലായി.

പൊലീസ് ഓഫിസര്‍ എന്ന അധികാരം ഉപയോഗിച്ച് കെല്ലി വിലന് രഹസ്യ വിവരങ്ങള്‍ കൈമാറി. വിലന്‍ മുന്‍ പങ്കാളിയുമായി അതിക്രമം നടത്തിയ കേസില്‍ എടുത്ത ഇരയുടെ മൊഴിയും ഇതില്‍ ഉള്‍പ്പെടുന്നു. 2022 ഫെബ്രുവരിയില്‍ മോട്ട്‌ലി അറസ്റ്റിലായതിന് ശേഷം കെല്ലി പൊലീസ് സിസ്റ്റത്തില്‍ വിവരങ്ങള്‍ തിരക്കുകയും, ആസൂത്രിതമായ പൊലീസ് വെടിവയ്പ്പ് റെയ്ഡിനെക്കുറിച്ച് മോട്ട്‌ലിയെ അറിയിക്കുകയും ചെയ്തു. കെല്ലിയുടെ പ്രവൃത്തികള്‍ സാമ്പത്തിക നേട്ടത്തിനോ ദുരുദ്ദേശ്യങ്ങള്‍ക്കോ ??വേണ്ടിയുള്ളതായിരുന്നില്ലെന്ന് ജഡ്ജി ഫ്‌ലെവിറ്റ് പറഞ്ഞു. അവരുടെ നിഷ്‌കളങ്കതയും പക്വതയില്ലായ്മയും വിലന്‍, മോട്ട്‌ലി എന്നിവരുമായുള്ള സൗഹൃദം നിലനിര്‍ത്താനുള്ള ആഗ്രഹവുമാണ് ഇതിലേക്ക് നയിച്ചത്. എന്നാല്‍ വിലനും മോട്ട്‌ലിയും കെല്ലിയുടെ ഈ ദൗര്‍ബല്യം മുതലെടുത്തു. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും കെല്ലി കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിനും സമൂഹത്തിനും കെല്ലി നാണക്കേടുണ്ടാക്കിയെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

2021നും 2023നും ഇടയില്‍ ജയിലില്‍ കഴിഞ്ഞ വിലന്‍ 20 മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചു. ഇതിനുള്ള പണം നല്‍കിയത് കെല്ലിയായിരുന്നു. വിലന്‍ ലഹരിമരുന്ന് കച്ചവടക്കാരനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കെല്ലി സഹായിച്ചതെന്ന് സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ജഡ്ജി പറഞ്ഞു. ജയിലിലിരുന്ന് വിലന്റെ ലഹരിമരുന്ന് ഇടപാടുകള്‍ക്ക് കെല്ലി സഹായം നല്‍കി. വിലന്‍ സ്ഥിരം കുറ്റവാളിയാണെന്നും ആ സ്വഭാവമാണ് കെല്ലിയെ ആകര്‍ഷിച്ചതെന്നും, നിര്‍ഭാഗ്യവശാല്‍ കെല്ലി ഒരു പൊലീസ് ഓഫിസര്‍ കൂടിയായിരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കി എന്നുമാണ് വിലന്റെ അഭിഭാഷകന്‍ അലക്‌സാണ്ടര്‍ ബീവേഴ്‌സ് വാദിച്ചത്. 2022 ഫെബ്രുവരിയില്‍ മോട്ട്‌ലി അറസ്റ്റിലായ ശേഷം കെല്ലി പൊലീസ് സിസ്റ്റത്തില്‍ വിവരങ്ങള്‍ തിരഞ്ഞു. പൊലീസ് റെയ്ഡിനെക്കുറിച്ച് മോട്ട്‌ലിയോട് പറയുകയും ഒറ്റുകാരെ കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് പൊലീസ് ഇന്‍ഫോര്‍മര്‍മാരുടെ വിവരം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യോഗത്തില്‍ കെല്ലി പങ്കെടുത്തു. സ്‌പെയിനില്‍ താമസിച്ചിരുന്ന മോട്ട്‌ലിയെ പിന്നീട് നാടുകടത്തി വിചാരണയ്ക്ക് ഹാജരാക്കി. മോട്ട്‌ലിക്ക് ഗൂഢാലോചന കുറ്റത്തിന് രണ്ട് വര്‍ഷവും നാല് മാസവും തടവ് ശിക്ഷ വിധിച്ചു. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് നടന്ന മിസ്‌കണ്ടക്ട് ഹിയറിങ്ങിനെ തുടര്‍ന്ന് കെല്ലിയെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

 
Other News in this category

 
 




 
Close Window