Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പഹല്‍ഗാം ആക്രമണം: രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവിനെതിരേ കേസ്
reporter

കാസര്‍കോട്: സാമൂഹ്യമാധ്യമത്തില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ടുമായ ബഷീര്‍ വെള്ളിക്കോത്തിനെതിരെ പൊലീസ് കേസെടുത്തു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് നടപടി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എസ്. പി ഷാജിയുടെ പരാതിയിലാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 173 പ്രകാരമാണ് കേസ്. രാജ്യത്തിനെതിരെയും ലഹള ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയും ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഒരു ചാനലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റിട്ടതായിരുന്നു. വിവാദ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്ത് പിന്നീട് പിന്‍വലിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം സമൂഹ മാധ്യമങ്ങള്‍ വിവിധ ഇന്റലിജന്‍സ് അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് ബഷീറിന്റെ പോസ്റ്റ് വിവാദത്തിനിടയാക്കിയത്.

 
Other News in this category

 
 




 
Close Window