Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഞാന്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അടുത്തയാളെന്ന് ട്രംപ്
reporter

വാഷിങ്ടന്‍: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പഹല്‍?ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യം നിലനില്‍ക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും ചേര്‍ന്നു പ്രശ്‌നം പരിഹരിക്കും. ഇന്ത്യയും പാകിസ്ഥാനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്.

പാകിസ്ഥാന്റേയും അടുത്ത ആളാണ് ഞാന്‍. കശ്മീരില്‍ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും പോരാടുന്നുണ്ട്. ആ അതിര്‍ത്തിയില്‍ 1,500 വര്‍ഷമായി സംഘര്‍ഷം നിലനില്‍ക്കുന്നു. അവര്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതു പരിഹരിക്കുമെന്നു എനിക്കുറപ്പുണ്ട്. രണ്ട് നേതാക്കളേയും എനിക്കറിയാം. ഇരു രാജ്യങ്ങളും തമ്മില്‍ എക്കാലത്തും വലിയ സംഘര്‍ഷമുണ്ടായിട്ടുണ്ട്'- ട്രംപ് വ്യക്തമാക്കി. ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് ശക്തമായി അപലപിച്ചിരുന്നു. ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതില്‍ ഇന്ത്യക്കു പൂര്‍ണ പിന്തുണയും അദ്ദേഹം അറിയിച്ചിരുന്നു.

 
Other News in this category

 
 




 
Close Window