Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കളിക്കുന്നതിനിടെ രണ്ടുവയസുകാരിയുട തലയില്‍ അലുമിനിയം കലം കുടുങ്ങി
reporter

കണ്ണൂര്‍: ധര്‍മ്മടം അണ്ടലൂരില്‍ കളിക്കുന്നതിനിടയില്‍ തലയില്‍ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്‌നി രക്ഷാ സേന. ധര്‍മ്മടം അണ്ടലൂര്‍ മുണ്ടുപറമ്പില്‍ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് വെള്ളിയാഴ്ച്ച രാവിലെ കലം കുടുങ്ങിയത്. അടുക്കളയില്‍ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തില്‍ കുട്ടിയുടെ തല അലൂമിനിയം കലത്തിന്റെ ഉള്ളില്‍ അകപ്പെടുതയായിരുന്നു. വീട്ടുകാര്‍ കലം ഊരി മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ തലശ്ശേരി ഫയര്‍ സ്റ്റേഷനില്‍ എത്തിയത്. ഏറെ സമയമെടുത്താണ് കുട്ടിയുടെ തലയില്‍ കുടുങ്ങിയ പാത്രം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ മുറിച്ചു നീക്കിയത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ ഒ കെ രജീഷ്, സീനിയര്‍ ഫയര്‍ ആന്‍സ് റസ്‌ക്യു ഓഫീസര്‍മാരായ ബി ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

 
Other News in this category

 
 




 
Close Window