Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബലാത്സംഗ കേസ്: വേടനെതിരേ തെളിവുണ്ടെന്ന് അന്വേഷണ സംഘം: കുറ്റപത്രം സമര്‍പ്പിച്ചു
Text By: UK Malayalam Pathram
റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമര്‍പ്പിച്ചു. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും തെളിവുണ്ട്. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്തത്. കേസില്‍ വേടന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
2021 നും 23നും ഇടയിലായി അഞ്ചുതവണ വേടന്‍ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. മുപ്പതിനായിരം രൂപയും യുവതിയില്‍ നിന്ന് കൈക്കലാക്കിയതായും പരാതിയുണ്ട്.
അതേസമയം വേടനെതിരെ കഞ്ചാവ് കേസില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window