Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തിരുവനന്തപുരത്ത് യുവതിയുടെ ഓപ്പറേഷനിടെ നെഞ്ചില്‍ കുടുങ്ങിയത് ഗൈഡ് വയര്‍: പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ അപകടമെന്ന് വിദഗ്ധര്‍
Text By: UK Malayalam Pathram
യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇക്കാര്യം രോഗിയായ സുമയ്യയെ അറിയിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്നാണ് യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്.

ഗൈഡ് വയര്‍ പുറത്തെടുക്കണമെന്ന് സുമയ്യ ആവശ്യപ്പെട്ടാല്‍പ്പോലും അതിലെ അപകടസാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഗൈഡ് വയര്‍ നെഞ്ചിനുള്ളില്‍ നിലനിര്‍ത്തുന്നത് കൂടുതല്‍ സുരക്ഷിതമെന്നാണ് വിദഗ്ധരുടെ നിലപാട്.
രണ്ടുവര്‍ഷം മുന്‍പ് ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് ഗൈഡ് വയര്‍ കുടുങ്ങിയത്. കഫക്കെട്ട് വന്നതിനെത്തുടര്‍ന്ന് എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം ഹോസ്പിറ്റല്‍ ജീവനക്കാരെ അറിയിച്ചപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ട്യൂബ് നെഞ്ചില്‍ ഒട്ടിയാണ് ഇരിക്കുന്നത്. എടുത്ത് മാറ്റുക പ്രയാസമാണ്. ശ്രമിച്ചാല്‍ ജീവന് ഭീഷണിയാണെന്ന് നേരത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window