Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ തിരഞ്ഞെടുപ്പ് മേയ് 7ന്: സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് നിഗല്‍ ഫരാഗിന്റെ പിന്തുണക്കാര്‍
Text By: UK Malayalam Pathram
യുകെയില്‍ മെയ് 7-ന് തന്നെ തെരഞ്ഞെടുപ്പ് നടക്കും. മേയ് മാസത്തില്‍ നടക്കേണ്ട ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുകയായിരുന്നു സ്റ്റാര്‍മറുടെ പദ്ധതി. എന്നാല്‍ നിഗല്‍ ഫരാഗിന്റെ നേതൃത്വത്തില്‍ നിയമപരമായി വെല്ലുവിളി ഉയര്‍ന്നതോടെ സ്റ്റാര്‍മര്‍ പിന്‍മാറുകയായിരുന്നു. ഇത് പ്രധാനമന്ത്രി ഓഫീസിന്റെ 14-ാം യു-ടേണാണ്. 30 ലോക്കല്‍ കൗണ്‍സിലുകളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്നാണ് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.

യു-ടേണ്‍ എടുക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് നയങ്ങള്‍ റിവേഴ്സ് ചെയ്യുന്ന പരിപാടി ഇനി ഉണ്ടാകില്ലെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടത്. ഇതോടെ മേയ് 7ന് നടക്കേണ്ട തെരഞ്ഞെടുപ്പിന് തിരക്കിട്ട ഒരുക്കം നടത്തേണ്ട ഗതികേടിലാണ് ടൗണ്‍ഹാളുകള്‍. റിഫോം പാര്‍ട്ടിയുടെ ലീഗല്‍ ഫീസും നല്‍കാമെന്ന് ഗവണ്‍മെന്റ് സമ്മതിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത് കോടതികളില്‍ നിന്ന് തിരിച്ചടി നേരിടുമെന്ന് മനസിലായതോടെയാണ് 100,000 പൗണ്ട് ഫീസും നല്‍കുന്നത്.

ലോക്കല്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുന്നത് ലേബറിന് മാത്രമല്ല കണ്‍സര്‍വേറ്റീവുകള്‍ക്കും മോശം വാര്‍ത്തയാണ്. സര്‍വ്വെകളില്‍ നൂറുകണക്കിന് സീറ്റുകള്‍ റിഫോം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്മ്യൂണിറ്റീസ് സെക്രട്ടറി സ്റ്റീവ് റീഡ് രാജിവെയ്ക്കണമെന്ന് ഫരാഗ് ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window