ലണ്ടന്‍: യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളായ ചെല്ലപ്പന് നടരാജന് (86) ക്രോയ്ഡോണിലെ വസതിയില്‍ അന്തരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ അദ്ദേഹം അരനൂറ്റാണ്ടിലേറെയായി യുകെയില്‍ താമസിച്ചുവരികയായിരുന്നു. 1970ല്‍ സിംഗപ്പൂരില്‍നിന്നാണ് യുകെയിലെത്തിയത്. പ്രവാസി മലയാളികള്‍ക്കിടയില്‍ വിപുലമായ സൗഹൃദബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന അദ്ദേഹം സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങളായി ക്രോയ്ഡോണില്‍ ആയുര്‍വേദ സെന്റര്‍ നടത്തിവരികയായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നു. ഭാര്യ: ദേവകി. ആദ്യ ഭാര്യ വിശാലാക്ഷി നടരാജന് നേരത്തേ അന്തരിച്ചു. മക്കള്‍: ശശിധരന് നടരാജന്, ശശികുമാര്‍ നടരാജന്, ശശിലേഖ മനോജ്കുമാര്‍, ശശിമലര് നടരാജന്. സംസ്കാരം ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ദേശീയ കമ്മിറ്റി അനുശോചിച്ചു