Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 22nd Nov 2026
 
 
UK Special
  Add your Comment comment
ഇറാസ്മസ് പ്ലസിലേക്ക് യുകെ 2027ല്‍ തിരിച്ചെത്തും; യുവാക്കള്‍ക്കായി പ്രത്യേക പഠന-തൊഴില്‍ പദ്ധതിയും
reporter

ബ്രസ്സല്‍സ്: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പഠന-തൊഴില്‍ അവസരങ്ങള്‍ വിപുലപ്പെടുത്താന്‍ യുകെയും യൂറോപ്യന്‍ യൂണിയനും പുതിയ ധാരണകളിലെത്തി. നവംബര്‍ 20ലെ ഉച്ചകോടിയില്‍, 2027 മുതല്‍ യുകെ ഇറാസ്മസ് പ്ലസ് പദ്ധതിയില്‍ വീണ്ടും പങ്കെടുക്കുന്നതും പ്രത്യേക 'യൂത്ത് എക്സ്പീരിയന്‍സ് സ്‌കീം' സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായതും പ്രഖ്യാപിച്ചു. ഇറാസ്മസ് പ്ലസിലേക്കുള്ള തിരിച്ചുവരവ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അപ്രന്റീസുകള്‍ക്കും പരിശീലനാര്‍ഥികള്‍ക്കും രാജ്യാന്തര പഠന-പരിശീലന അവസരങ്ങള്‍ വര്‍ധിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണവും സാംസ്‌കാരിക വിനിമയവും ശക്തിപ്പെടുത്തുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതില്‍നിന്ന് വ്യത്യസ്തമായ യൂത്ത് എക്സ്പീരിയന്‍സ് സ്‌കീം പ്രകാരം പ്രതിവര്‍ഷം യുകെയില്‍നിന്നും ഇയുവില്‍നിന്നും ഒരുലക്ഷം യുവാക്കള്‍ക്ക് വീതം മറുഭാഗത്ത് താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുങ്ങും. 18 മുതല്‍ 31 വയസ്സുവരെയുള്ള അര്‍ഹരായ പൗരന്മാര്‍ക്ക് പരമാവധി മൂന്നുവര്‍ഷം പദ്ധതിയില്‍ പങ്കെടുക്കാം. സന്നദ്ധപ്രവര്‍ത്തനവും യാത്രയും അനുവദിക്കും.

യുകെ പൗരന്മാര്‍ക്ക് മൂന്നുവര്‍ഷത്തിനിടെ പരമാവധി മൂന്ന് പങ്കാളിത്ത ഇയു രാജ്യങ്ങളില്‍ താമസിക്കാനുള്ള അവസരമാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയിലൂടെ ആശ്രിതരെ കൊണ്ടുവരാനോ ആതിഥേയ രാജ്യത്തെ ക്ഷേമാനുകൂല്യങ്ങള്‍ ലഭിക്കാനോ അനുമതിയുണ്ടാകില്ല. യൂത്ത് എക്സ്പീരിയന്‍സ് സ്‌കീം ഇപ്പോള്‍ അപേക്ഷകള്‍ക്കായി തുറന്നിട്ടില്ല. 2030 ജനുവരിക്കകം ആദ്യ പങ്കാളികളുടെ യാത്ര ആരംഭിക്കുമെന്നാണ് ഔദ്യോഗിക പ്രതീക്ഷ. യുകെയിലോ ഇയുവിലോ താമസിക്കുന്നതുകൊണ്ടുമാത്രം അര്‍ഹത ലഭിക്കില്ല; ബന്ധപ്പെട്ട പൗരത്വ-പ്രായ നിബന്ധനകള്‍ പാലിക്കണം.

 
Other News in this category

 
 




 
Close Window