Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 27th Nov 2026
 
 
UK Special
  Add your Comment comment
അഞ്ചാം വയസ്സില്‍ ചേച്ചിക്കൊപ്പം കരാട്ടെയിലേക്ക്, പതിനഞ്ചില്‍ അഡോണിന് ബ്ലാക്ക് ബെല്‍റ്റും സ്വര്‍ണവും
reporter

ബോണ്‍മൗത്ത്: ഗോജു-റിയു കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റും സ്വര്‍ണമെഡലും നേടി ബോണ്‍മൗത്തിലെ മലയാളി വിദ്യാര്‍ഥി അഡോണ്‍ അലക്‌സ് തോട്ടുവായില്‍. നവംബര്‍ 22ന് സൗത്താംപ്ടണിന് സമീപമുള്ള ഈസ്റ്റ്ലിയില്‍ ഇംഗ്ലീഷ് ഗോജു-റിയു കരാട്ടെ-ഡു അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പതിനഞ്ചുകാരനായ അഡോണ്‍ ഈ നേട്ടം കൈവരിച്ചത്. ബോണ്‍മൗത്ത് ഗ്രാമര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

അഞ്ചാം വയസ്സില്‍ ചേച്ചി അലീറ്റ അലക്‌സിനൊപ്പമാണ് അഡോണ്‍ കരാട്ടെ പഠിച്ചുതുടങ്ങിയത്. പിന്നീട് പ്രാദേശിക, ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കാറ്റ, കുമിതെ വിഭാഗങ്ങളില്‍ മത്സരിച്ച് മെഡലുകള്‍ നേടി. കുട്ടിക്കാലം മുതലുള്ള ബ്ലാക്ക് ബെല്‍റ്റ് എന്ന ലക്ഷ്യത്തിലെത്താന്‍ അഡോണിനെ സഹായിച്ചത് പരിശീലനത്തിലെ അര്‍പ്പണബോധമാണെന്ന് പരിശീലകന്‍ എര്‍ണി പറഞ്ഞു.

അലീറ്റ 2023ല്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നു. ഇപ്പോള്‍ സൗത്താംപ്ടണ്‍ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അലീറ്റ കരാട്ടെ പരിശീലനവും നല്‍കുന്നു. സംഗീതത്തിലും ഇരുവര്‍ക്കും താല്‍പര്യമുണ്ട്. ഗിറ്റാര്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന അഡോണും വയലിനില്‍ താല്‍പര്യമുള്ള അലീറ്റയും ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളിയില്‍ ഓര്‍ഗന്‍ വായിക്കാറുണ്ട്. കോട്ടയം പാലാ മേവിട സ്വദേശി അലക്‌സ് തോട്ടുവായിലും കൊല്ലം പുനലൂര്‍ സ്വദേശിനി ലൗലി അലക്‌സുമാണ് മാതാപിതാക്കള്‍. അലക്‌സ് ബിസിപി കൗണ്‍സിലിന്റെ സാമൂഹ്യക്ഷേമ വിഭാഗത്തില്‍ മാനേജരാണ്. ലൗലി ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവനത്തിന്റെ (എന്‍എച്ച്എസ്) നേത്രരോഗ വിഭാഗത്തില്‍ സ്‌പെഷ്യലിസ്റ്റ് നഴ്‌സായി പ്രവര്‍ത്തിക്കുന്നു.

 
Other News in this category

 
 




 
Close Window