ലണ്ടന്‍: ബ്രിട്ടനില്‍ ഫെബ്രുവരി 15-ന് വ്യാപകമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. സ്‌കോട്ട്ലാന്‍ഡ്, ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ച അനുഭവപ്പെടുമെന്നാണ് ജി.എഫ്.എസ്. വെതര്‍ മോഡല്‍ പ്രവചിക്കുന്നത്. ചില പ്രദേശങ്ങളില്‍ കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ചക്രവാതങ്ങളുടെ സ്വാധീനം
ഫെബ്രുവരി പകുതിക്ക് ശേഷമുള്ള കാലാവസ്ഥയില്‍ ചക്രവാതങ്ങളുടെ സ്വാധീനം ശക്തമായിരിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അറ്റ്‌ലാന്റിക്കില്‍ നിന്നെത്തുന്ന ശീതവായു പ്രവാഹം ബ്രിട്ടീഷ് അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ മഞ്ഞുവീഴ്ച ആരംഭിക്കും. ഉച്ചയോടെ ഈ വായുപ്രവാഹം കിഴക്കന്‍ മേഖലകളിലേക്ക് നീങ്ങും.
പ്രധാന നഗരങ്ങളില്‍ മഞ്ഞുവീഴ്ച
മധ്യമേഖലയിലും കിഴക്കന്‍ മേഖലയിലും ഉച്ചയോടെ മഞ്ഞുവീഴ്ച ആരംഭിക്കുമെന്ന് പ്രവചനം. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ഗ്ലാസ്ഗോ തുടങ്ങിയ നഗരങ്ങളിലെല്ലാം മഞ്ഞുവീഴ്ച അനുഭവപ്പെടും.
ജനുവരി മാസത്തിലെ കാലാവസ്ഥ
അടുത്തിടെ കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ താപനില കൂപ്പുകുത്തിയിരുന്നു. ജനുവരി മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത വിധം ഈര്‍പ്പമേറിയ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്