Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.8595 INR  1 EURO=108.7193 INR
ukmalayalampathram.com
Mon 20th Apr 2026
 
 
UK Special
  Add your Comment comment
എലിസബത്ത് രാജ്ഞിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഏപ്രില്‍ 21ന്
reporter

ലണ്ടന്‍: ബ്രിട്ടനെ ഏറെക്കാലം നയിച്ച എലിസബത്ത് രാജ്ഞിയുടെ ജന്മശതാബ്ദി ഏപ്രില്‍ 21ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2022ല്‍ 96ാം വയസ്സില്‍ അന്തരിച്ച രാജ്ഞി ജീവിച്ചിരുന്നെങ്കില്‍ ഈ ദിവസം നൂറാം വയസ്സ് തികയുമായിരുന്നു.

പുതിയ ചാരിറ്റി ഫണ്ട്

രാജ്ഞിയുടെ പേരില്‍ ആരംഭിക്കുന്ന ക്യൂന്‍സ് ചാരിറ്റി ഫണ്ട് ആണ് ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. പൊതുസ്ഥലങ്ങളില്‍ കളിസ്ഥലങ്ങളും റിക്രിയേഷന്‍ സെന്ററുകളും വര്‍ധിപ്പിച്ച് സമൂഹത്തെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാവരെയും സ്‌നേഹിതരും അയല്‍ക്കാരുമായി കാണണമെന്ന രാജ്ഞിയുടെ സന്ദേശം സാക്ഷാത്കരിക്കാനാണ് പദ്ധതി. സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 40 മില്യന്‍ പൗണ്ട് സഹായം പ്രഖ്യാപിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഫണ്ടിന്റെ പേട്രണ്‍.

മെമ്മോറിയല്‍ പദ്ധതികള്‍

സെന്റ് ജെയിംസ് പാര്‍ക്കില്‍ എലിസബത്ത് രാജ്ഞിയുടെ പേരില്‍ നാഷണല്‍ മെമ്മോറിയല്‍ സ്ഥാപിക്കും. പ്രശസ്ത ആര്‍ക്കിടെക്ട് സര്‍ നോര്‍മന്‍ തയ്യാറാക്കിയ ഡിസൈന്‍ വിലയിരുത്താന്‍ രാജാവും കാമിലയും ബ്രിട്ടിഷ് മ്യൂസിയം സന്ദര്‍ശിക്കും.

ആഘോഷ പരിപാടികള്‍

ബക്കിങ്ങാം പാലസില്‍ രാജ്ഞിയുടെ സ്മരണാര്‍ത്ഥം വിരുന്ന് സംഘടിപ്പിക്കും. അതിഥികള്‍ക്ക് രാജാവിന്റെ കൈയ്യില്‍ നിന്ന് ജന്മശതാബ്ദി കാര്‍ഡുകള്‍ ലഭിക്കും. റീജന്റ് പാര്‍ക്കില്‍ പുതുതായി ഒരുക്കിയ ക്യൂന്‍ എലിസബത്ത് ഗാര്‍ഡന്‍ ഏപ്രില്‍ 21ന് പൊതുജനങ്ങള്‍ക്ക് തുറക്കും.

മാധ്യമങ്ങള്‍ വഴി സ്മരണം

ആഘോഷങ്ങളുടെ തുടക്കമായി ബിബിസി വണിലും ഐപ്ലെയറിലും ഇന്ന് രാത്രി 9 മണിക്ക് 'ക്യൂന്‍ എലിസബത്ത്-2, ഹെര്‍ സ്റ്റോറി ഔര്‍ സെഞ്ച്വറി' എന്ന പ്രത്യേക ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും.

 
Other News in this category

 
 




 
Close Window