ലണ്ടന്‍: നഗരത്തിന്റെ ലൈഫ് ലൈനായ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് സര്‍വീസില്‍ വീണ്ടും സമര ദിനങ്ങള്‍ എത്തുന്നു. ആര്‍എംടി യൂണിയന്റെ കീഴിലുള്ള ജീവനക്കാര്‍ അടുത്ത മൂന്നു മാസത്തിനിടെ ആറു സമരങ്ങളിലായി 12 ദിവസം പണിമുടക്കിന് നോട്ടീസ് നല്‍കി.
പ്രവര്‍ത്തിദിനങ്ങള്‍ കുറയ്ക്കുന്നതിനെതിരെ
നിലവിലുള്ള ആഴ്ചയിലെ അഞ്ച് പ്രവര്‍ത്തിദിനങ്ങള്‍ നാലുദിവസമാക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി.എഫ്.എല്‍) നിര്‍ദേശം യൂണിയന്‍ തള്ളിയതാണ് സമരത്തിന് കാരണമായത്. മാനേജ്‌മെന്റിനെ സമ്മര്‍ദത്തിലാക്കാനുള്ള തുടര്‍ നടപടിയായി 24 മണിക്കൂര്‍ വീതമുള്ള ആറു സമരങ്ങള്‍ നടത്താനാണ് തീരുമാനം.
സമര തീയതികള്‍
ഏപ്രില്‍ 21, 22, 23, 24
മേയ് 19, 20, 21, 22
ജൂണ്‍ 16, 17, 18, 19
വിവിധ ലൈനുകളില്‍ ഘട്ടംഘട്ടമായി സമരം നടക്കും. ലണ്ടന്‍ ഓവര്‍ഗ്രൗണ്ട്, ഡിഎല്‍ആര്‍, എലിസബത്ത് ലൈന്‍ എന്നിവ ഒഴികെ എല്ലാ സര്‍വീസുകളും ബാധിക്കും.
ബസ് സര്‍വീസുകളും ബാധിക്കും
ട്രെയിന്‍ സമരങ്ങള്‍ക്ക് പുറമെ ഏപ്രില്‍ 24ന് ബസ് സര്‍വീസുകളും നിലയ്ക്കും. 8, എന്‍-8, 25, എന്‍-25, 425, 205, എന്‍-205 എന്നീ നമ്പറുകളിലെ ബസുകളാണ് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.