Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ശതകോടീശ്വരന്‍ മുഹമ്മദ് അല്‍ ഫെയ്ദിനെതിരേ ലൈംഗികാതിക്രവും ബലാത്സംഗ ആരോപണവും
reporter

ലണ്ടന്‍: ശതകോടീശ്വരനും ഹാരോഡ്‌സ് മുന്‍ ഉടമയുമായിരുന്ന മുഹമ്മദ് അല്‍ ഫെയ്ദിനെതിരേ ലൈംഗീകാതിക്രമവും ബലാത്സംഗവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി മുന്‍ സ്റ്റാഫ് അംഗങ്ങള്‍. സെന്‍ട്രല്‍ ലണ്ടനിലെ ആഡംബര ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ സ്റ്റാഫ് അംഗങ്ങളാണ് തൊണ്ണൂറ്റിനാലാം വയസ്സില്‍ കഴിഞ്ഞവര്‍ഷം അന്തരിച്ച മുഹമ്മദ് അല്‍ ഫെയ്ദിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. മുഹമ്മദ് അല്‍ ഫെയ്ദ് തങ്ങളെ ബലാത്സംഗം ചെയ്തുവെന്ന് അഞ്ച് മുന്‍ സ്റ്റാഫ് അംഗങ്ങളാണ് ബിബിസിയോട് തുറന്നു പറഞ്ഞത്. ഇവരുള്‍പ്പെടെ ഇരുപതു സ്ത്രീകളുടെ മൊഴികള്‍കൂടി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ബിബിസി അവകാശപ്പെടുന്നത്. സ്ഥാപന ഉടമകൂടിയായ മുഹമ്മദ് അല്‍ഫെയ്ദിനെതാരായ ഇത്തരം പരാതികളിന്മേല്‍ ഇടപെടുന്നതില്‍ ഹാരോഡ്‌സ് പരാജയപ്പെട്ടു എന്നു മാത്രമല്ല, പരാതികള്‍ മൂടിവയ്ക്കാനാണ് പലപ്പോഴും ശ്രമിച്ചതെന്നും പീഡനത്തിന് ഇരയായ സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.

ഡയാന രാജകുമാരിയോടൊപ്പം കാറപകടത്തില്‍ കൊല്ലപ്പെട്ട കാമുകന്‍ ദോദി ഫെയ്ദിന്റെ പിതാവാണ് മുഹമ്മദ് അല്‍ ഫെയ്ദ്. ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ ജനിച്ച് ശീതളപാനീയ കച്ചവടവുമായി നടന്ന ഫെയ്ദ് ഒരു സൗദി ആയുധവ്യാപാരിയുടെ സഹോദരിയെ വിവാഹം കഴിച്ചതോടെയാണ് ബിസിനസ് സമ്രാട്ടായി വളര്‍ന്നത്. 1974ലാണ് ഫെയ്ദ് ബ്രിട്ടനിലേക്ക് കുടിയേറിയത്. 1985ല്‍ സെന്‍ട്രല്‍ ലണ്ടനിലെ ഹാരോഡ്‌സ് സ്വന്തമാക്കി. പിന്നീട് പാരിസിലും ലണ്ടനിലുമായി തന്റെ ഹോട്ടല്‍ ബിസിനസ് ശൃഖംല പടുത്തുയര്‍ത്തിയ ഫെയ്ദ് ടിവി ഷോകളിലും മറ്റും താരമായതോടെ സൂപ്പര്‍സ്റ്റാര്‍ ബിസിനസുകാരനായി വളര്‍ന്നു. ഡയാനയുമായുള്ള മകന്‍ ദോദി ഫെയ്ദിന്റെ പ്രണയം ലോകം മുഴുവന്‍ ചര്‍ച്ചയായതോടെ ഇതിനെ പരസ്യമായി അനുകൂലിച്ചും ഫെയ്ദ് രംഗത്തെത്തി.

ഒരുവേള ബ്രിട്ടിഷ് രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്ന മുഹമ്മദ് അല്‍ ഫെയ്ദ്, ദോദിയും ഡയാനയുമായുള്ള അടുപ്പം പുറത്തറിഞ്ഞതോടെ രാജകുടുംബവുമായി അകന്നു. ഡയാനയോടൊപ്പം ദോദിയും കാറപകടത്തില്‍ കൊല്ലപ്പെട്ടതോടെ രാജകുടുംബവുമായി നിയമയുദ്ധത്തിനും അദ്ദേഹം തയാറായി. ഈ കാറപകടത്തിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ രാജകുടുംബത്തിന്റേതാണാണെന്നായിരുന്നു മുഹമ്മദ് അല്‍ ഫെയ്ദിന്റെ ആരോപണം. ഹാരോഡ്‌സില്‍ നിത്യസന്ദര്‍ശകനായിരുന്ന മുഹമ്മദ് അല്‍ ഫെയ്ദ് തനിക്ക് ഇഷ്ടപ്പെട്ട വനിതാ ജീവനക്കാര്‍ക്ക് മുകള്‍ നിലയിലെ കോര്‍പറേറ്റ് ഓഫിസിലേക്ക് പ്രമോഷന്‍ നല്‍കിയശേഷം പീഡനത്തിന് വിധേയരാക്കി എന്നാണ് ഗുരുതരമായ ആരോപണം. പാര്‍ക്ക് ലെയിനിലെ അദ്ദേഹത്തിന്റെ ആഡംബര ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തിയും വിദേശയാത്രയ്ക്കിടെയുമെല്ലാം മുഹമ്മദ് അല്‍ ഫെയ്ദ് തന്റെ ജോലിക്കാരായ സ്ത്രീകളെ പീഡിപ്പിച്ചതായാണ് ആരോപണം ഉയരുന്നത്.

 
Other News in this category

 
 




 
Close Window