Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
സോഷ്യല്‍മീഡിയയില്‍ കുഞ്ഞുങ്ങള്‍ മുങ്ങുന്നു
reporter

ലണ്ടന്‍: കോവിഡിനുശേഷം കൗമാരക്കാര്‍ക്കിടയില്‍ പ്രശ്‌നകരമായ സമൂഹ മാധ്യമ ഉപയോഗത്തില്‍ കുത്തനെ വര്‍ധനവുണ്ടായതായി അന്താരാഷ്ട്ര പഠനം പുറത്തുവിട്ടു. 44 രാജ്യങ്ങളിലായി 11, 13, 15 വയസ്സ് പ്രായമുള്ള 2,80,000 കുട്ടികളില്‍ സര്‍വേ നടത്തിയ ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ വിഭാഗമാണ് 'ഹെല്‍ത്ത് ബിഹേവിയര്‍ ഇന്‍ സ്‌കൂള്‍ ഏജ്ഡ് ചില്‍ഡ്രന്‍' (HBSC) എന്ന പേരിലുള്ള പഠനം പ്രസിദ്ധീകരിച്ചത്. ഇതില്‍ പറയുന്നതനുസരിച്ച്, 2022ല്‍ ശരാശരി 11 ശതമാനം പേര്‍ പ്രശ്നകരമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇടപഴകുന്നുവെന്നാണ്. 2018ല്‍ ഏഴു ശതമാനം മാത്രമായിരുന്നു ഇത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നീ ഇടങ്ങളിലെല്ലാം ശരാശരിക്ക് മുകളിലുള്ള കണക്കുകളാണ് രേഖപ്പെടുത്തിയത്. യൂറോപ്പിലെ യുവജനങ്ങളുടെ മാനസികാരോഗ്യത്തിലും ക്ഷേമത്തിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ച് വലിയ ആശങ്കകള്‍ ഈ കണ്ടെത്തലുകള്‍ ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടി?ന്റെ രചയിതാക്കള്‍ പറയുന്നു. ആരോഗ്യകരമായ ഓണ്‍ലൈന്‍ പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ യുവ തലമുറക്ക് അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജ്യനല്‍ ഡയറക്ടര്‍ ഡോ. ഹാന്‍സ് ഹെന്‍ട്രി പി. ക്ലൂഗെ പറഞ്ഞു. ഓണ്‍ലൈനില്‍ ആരോഗ്യകരമായ സമീപനം വളര്‍ത്തിയെടുക്കാന്‍ യുവതയെ സഹായിക്കുന്നതിന് കൂടുതല്‍ 'ഡിജിറ്റല്‍ സാക്ഷരതാ വിദ്യാഭ്യാസം' ആവശ്യമാണെന്നും സര്‍ക്കാറുകളും ആരോഗ്യ അധികൃതരും അധ്യാപകരും രക്ഷിതാക്കളും തങ്ങളുടെ പങ്ക് വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷാദം, ഭീഷണിപ്പെടുത്തല്‍, ഉത്കണ്ഠ, മോശം അക്കാദമിക പ്രകടനം എന്നിവയിലേക്ക് നയിച്ചേക്കാവുന്ന സോഷ്യല്‍ മീഡിയ ഉപയോഗത്തെ നശിപ്പിക്കാന്‍ കൗമാരക്കാരെ സഹായിക്കുന്നതിന് ഉടനടി സുസ്ഥിരമായ നടപടി ആവശ്യമാണെന്ന് പഠനം തെളിയിക്കുന്നു.

13 വയസ്സുകാരിലാണ് പ്രശ്നകരമായ ഉപയോഗം സര്‍വ സാധാരണം. കൗമാരത്തി?ന്റെ ആദ്യ ഘട്ടത്തില്‍ ഇത് ഏറ്റവും ഉയര്‍ന്നതാണ്. ആണ്‍കുട്ടികളേക്കാള്‍ ഇത് പെണ്‍കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത കൂടുതലായി കാണുന്നുവെന്നും പഠനത്തി?ന്റെ അന്താരാഷ്ട്ര കോ ഓര്‍ഡിനേറ്ററായ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോ ഇഞ്ച്‌ലി പറഞ്ഞു. കൗമാരക്കാര്‍ ഓണ്‍ലൈനില്‍ എത്ര സമയം ചെലവഴിക്കുന്നുവെന്നും ഗവേഷണം വെളിപ്പെടുത്തി. മൂന്നിലൊന്ന് പേര്‍ സുഹൃത്തുക്കളുമായും മറ്റുള്ളവരുമായും തുടര്‍ച്ചയായ ഓണ്‍ലൈന്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നു. ദിവസം മുഴുവനും മിക്കവാറും സമയങ്ങളിലും അവര്‍ സുഹൃത്തുക്കളുമായും മറ്റുള്ളവരുമായും തങ്ങളെ ഓണ്‍ലൈനില്‍ ബന്ധിപ്പിച്ചിരിക്കുന്നു. എന്നാല്‍, ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന മുഴുവന്‍ സമയവും ദോഷകരമാണെന്ന നിഗമനത്തില്‍ സംഘം എത്തിയില്ല. പ്രശ്നകരമല്ലാത്തതും ഗൗരവമേറിയതുമായ ഉള്ളടക്കങ്ങളും ബന്ധങ്ങളും തിരയുന്ന കൗമാരക്കാര്‍ സമപ്രായക്കാരുടെ പിന്തുണയും സാമൂഹിക ബന്ധങ്ങളും ആര്‍ജ്ജിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌നമുണ്ടാക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗമുള്ളവരില്‍ ആസക്തി പോലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തി. അപകടസാധ്യതയുള്ള 'ഓണ്‍ലൈന്‍ ഗെയിമിങ്ങി' ന് അടിപ്പെട്ട കൗമാരക്കാരുടെ കണക്കുകളെക്കുറിച്ചും പഠനം ആശങ്കയുണര്‍ത്തുന്നു. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് ഇതി?ല്‍ മുന്‍പന്തിയില്‍.

 
Other News in this category

 
 




 
Close Window