Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ബ്രസീലിയന്‍ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയ നടത്തിയ ബ്രിട്ടീഷ് യുവതി മണിക്കൂറിനകം മരിച്ചു
reporter

ലണ്ടന്‍: നിതംബ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി നടത്തുന്ന ബ്രസീലിയന്‍ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയ നടത്തിയ ബ്രിട്ടിഷ് യുവതി മണിക്കൂറുകള്‍ക്കകം മരിച്ചു. ആലീസ് വെബ് (34) ആണ് ശസ്ത്രക്രിയയ്ക്ക് ശേഷം മരിച്ചത്. ബ്രിട്ടനില്‍ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം മരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ആലീസ് വെബ്. മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും, രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗ്ലോസെസ്റ്റര്‍ഷയര്‍ പൊലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ പേരുകള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ശസ്ത്രക്രിയ നടത്തിയ സര്‍ജന്മാരില്‍ ഒരാളാണ് അറസ്റ്റില്‍ ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്ലോസെസ്റ്റര്‍ഷയറിലെ ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്ന എസ്‌തെറ്റിക് പ്രാക്ടീഷണറായിരുന്നു (സൗന്ദര്യശാസ്ത്ര പരിശീലക) ആലീസ് വെബ്. തുര്‍ക്കി, മെക്സിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം പ്രക്രിയകള്‍ക്ക് ചെലവ് കുറവായതിനാല്‍ അവിടെ പോയി നിരവധി ബ്രിട്ടിഷ് വനിതകളാണ് ശസ്ത്രക്രിയ നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ അവരില്‍ പലരും മരണത്തിന് കീഴടങ്ങുന്നത് പുറത്തറിയാത്ത സ്ഥിതി ഉണ്ടെന്നും ഇത്തരം ശസ്ത്രക്രിയകള്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ആവശ്യം ഉയരുന്നുണ്ട്.

 
Other News in this category

 
 




 
Close Window