Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
അവസാനത്തെ കല്‍ക്കരി പ്ലാന്റും അടച്ചുപൂട്ടാനൊരുങ്ങി ബ്രിട്ടന്‍
reporter

ലോകശക്തിയിലേയ്ക്കുള്ള ബ്രിട്ടന്റെ കുതിപ്പില്‍ നിര്‍ണായക ഘടകമായ ധാതുവാണ് കല്‍ക്കരി. ബ്രിട്ടന്റെ ഊര്‍ജ്ജ മേഖലയില്‍ സുപ്രധാന കരുത്തായിരുന്ന കല്‍ക്കരി പ്ലാന്റുകളിലെ ശേഷിക്കുന്ന അവസാന കല്‍ക്കരി പ്ലാന്റായ റാറ്റ്ക്ലിഫ്-ഓണ്‍-സോര്‍ സെപ്റ്റംബര്‍ 30 ന് അര്‍ദ്ധരാത്രി അടയ്ക്കും. ബ്രിട്ടന്റെ ഊര്‍ജ്ജമേഖലയില്‍ ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചാണ് കല്‍ക്കരി പ്ലാന്റ് അടച്ചുപൂട്ടുന്നത്. ബ്രിട്ടനിലെ ഊര്‍ജ്ജ മേഖല അതിവേഗം പരിവര്‍ത്തനത്തിന് വിധേയമായെന്നാണ് പരിസ്ഥിതി മേഖലയിലെ വി?ഗ്ധരായ എംബറിന്റെ പുതിയ വിശകലനം വ്യക്തമാക്കുന്നത്. 2012 ലെ 39 ശതമാനത്തില്‍ നിന്ന് 2024 ഒക്ടോബറില്‍ ഊര്‍ജ്ജ മേഖലയിലെ കല്‍ക്കരിയുടെ വിഹിതം പൂജ്യം ശതമാനമായി കുറച്ചുവെന്നാണ് എംബര്‍ പറയുന്നത്. ഇക്കാലയളവില്‍ ഊര്‍ജ്ജോത്പാദനത്തില്‍ കാറ്റിന്റെയും സൗരോര്‍ജ്ജത്തിന്റെയും പങ്ക് വലിയ നിലയില്‍ വര്‍ദ്ധിച്ചു. കല്‍ക്കരി രഹിത വൈദ്യുതിയുടെ യുഗം ആരംഭിക്കുന്നു എന്നായിരുന്നു ഇതേക്കുറിച്ച് എംബര്‍ അനലിസ്റ്റ് ഫ്രാങ്കി മയോയുടെ പ്രതികരണം. ബ്രിട്ടന്‍ അതിന്റെ ഊര്‍ജ്ജ സംവിധാനത്തെ ഒരു വലിയ മലിനീകരണത്തില്‍ നിന്ന് പുനരുപയോഗം ചെയ്യാവുന്ന ഒന്നിലേക്ക് അതിശയകരമാം വിധം ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിയെന്നും അദ്ദേ?ഹം കൂട്ടിച്ചേര്‍ത്തു.



കല്‍ക്കരി യുഗത്തിന്റെ അവസാനം

റാറ്റ്ക്ലിഫ്-ഓണ്‍-സോര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ കല്‍ക്കരി ഊര്‍ജ്ജത്തിന് ഉപയോ?ഗിച്ചിരുന്ന ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെ നീളുന്ന ബ്രിട്ടന്റെ ചരിത്രം കൂടിയാണ് തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് മറയുന്നത്. 1882-ല്‍ ലണ്ടനിലെ എഡിസണ്‍ ഇലക്ട്രിക് ലൈറ്റ് സ്റ്റേഷനിലാണ് ലോകത്തിലെ ആദ്യത്തെ കല്‍ക്കരി പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനില്‍ തുടങ്ങിയത്.

അന്ന് മുതല്‍ ഇങ്ങോട്ട് ബ്രിട്ടന്റെ ഊര്‍ജ്ജോത്പാദനത്തില്‍ കല്‍ക്കരിയുടെ പങ്ക് നിര്‍ണായകമായിരുന്നു. പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ ആദ്യപകുതി വരെ ഈയൊരു മേല്‍ക്കൈ തുടര്‍ന്നു. 2012ല്‍ ഊര്‍ജ്ജ മേഖലയില്‍ കല്‍ക്കരിയുടെ ഉപയോ?ഗം ഏതാണ്ട് 39 ശതമാനത്തോളമായിരുന്നു. 2012ന് ശേഷമാണ് കാര്‍ബണ്‍ ബഹിര്‍?ഗമനത്തിന്റെ അപകടകരമായ സാഹചര്യം പരി?ഗണിച്ച് കല്‍ക്കരി പ്ലാന്റുകള്‍ ഘട്ടംഘട്ടമായി നിര്‍ത്താനുള്ള ശ്രമം ബ്രിട്ടന്‍ ആരംഭിക്കുന്നത്. 2023 ആയപ്പോഴേയ്ക്കും 15 കല്‍ക്കരി വൈദ്യുത നിലയങ്ങള്‍ ബ്രിട്ടന്‍ അടച്ച് പൂട്ടി. ഇക്കാലയളവില്‍ കല്‍ക്കരിക്ക് പകരം സാധ്യതകള്‍ കണ്ടെത്താന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതരായി. കല്‍ക്കരി ഇല്ലാത്ത ഊര്‍ജ്ജോത്പാദനം എന്നത് ബ്രിട്ടനില്‍ പതിയെ ഒരു പതിവ് കാര്യമായി മാറി.





ശുദ്ധമായ വൈദ്യുതി ഉദ്പാദനത്തിലേയ്ക്കുള്ള ബ്രിട്ടന്റെ ചുവടുവെയ്പ്

കല്‍ക്കരി ഉപയോ?ഗത്തിന് പകരം ഊര്‍ജ്ജോത്പാദനത്തില്‍ ബ്രിട്ടന്‍ കാറ്റും സൗരോര്‍ജ്ജവും പ്രധാനമായും ഉപയോ?ഗിക്കാന്‍ തുടങ്ങിയത് 2012ന് ശേഷമായിരുന്നു. ഏതാണ്ട് നാലിരട്ടിയാണ് കാറ്റും സൗരോര്‍ജ്ജവും ഉപയോ?ഗിച്ചുള്ള വൈദ്യുതോത്പാദനം ഇക്കാലയളവില്‍ വര്‍ദ്ധിച്ചത്. 2012ല്‍ കാറ്റിനും സൗരോര്‍ജ്ജത്തിനും ഊര്‍ജ്ജോത്പാദനത്തില്‍ ആറ് ശതമാനം പങ്കാളിത്തമാണ് ഉണ്ടായിരുന്നതെങ്കില്‍ 2023ല്‍ ഇത് 34 ശതമാനമായാണ് വര്‍ദ്ധിച്ചത്. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉദ്പാദനം മാത്രം 315 ശതമാനം വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ ഏകദേശം 28 ദശലക്ഷം ടണ്‍ കല്‍ക്കരി ഉപയോ?ഗം കുറയുകയും കല്‍ക്കരിയുടെ ചെലവില്‍ 2.9 ബില്യണ്‍ പൗണ്ട് കുറവ് വരികയും ചെയ്തു.

കല്‍ക്കരി ഘട്ടംഘട്ടമായി ഒഴിവാക്കിയെങ്കിലും ഊര്‍ജ്ജോത്പാദനം ?വാതകങ്ങളെ ആശ്രയിക്കുന്ന നിലയിലേയ്ക്ക് മാറിയില്ല. വാതക ഉപയോഗം 2015 മുതല്‍ 2016 വരെ കുതിച്ചുയര്‍ന്നെങ്കിലും പിന്നീട് അത് 2012 ലെ നിലവാരത്തിലേക്ക് ഇടിഞ്ഞു. കല്‍ക്കരി ഉപയോ?ഗം ഘട്ടംഘട്ടമായി കുറഞ്ഞതോടെ ഏതാണ് 880 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറം തള്ളുന്നതാണ് ഇല്ലാതായത്. കല്‍ക്കരിയില്‍ നിന്നുള്ള യുകെയുടെ വിജയകരമായ മാറ്റത്തിന് പിന്നിലെ അഞ്ച് പ്രധാന ഘടകങ്ങളെ എംബറിന്റെ റിപ്പോര്‍ട്ട് അടയാളപ്പെടുത്തുണ്ട്. അതില്‍ പ്രധാനം കാര്‍ബണ്‍ ബഹിര്‍?ഗമനം ഒഴിവാക്കാന്‍ ബ്രിട്ടന്‍ മുന്നോട്ടുവെച്ച ലക്ഷ്യങ്ങളാണ്. കാറ്റാടി ഉപയോ?ഗിച്ചുള്ള വൈദ്യുതോത്പാദനത്തിന് നയപരമായി ശക്തമായ പിന്തുണ നല്‍കി. വിപണി പരിഷ്‌കാരങ്ങള്‍, ഗ്രിഡ് നവീകരണത്തിലെ നിക്ഷേപം എന്നിവയും കല്‍ക്കരി ഉപയോ?ഗം കുറയ്ക്കാനുള്ള ബ്രിട്ടന്റെ ലക്ഷ്യത്തെ പിന്തുണച്ചു. 2030-ഓടെ കാര്‍ബണ്‍ പുറംതള്ളാത്ത പൂര്‍ണമായും ശുദ്ധമായ വൈദ്യുതി സംവിധാനം ആവിഷ്‌കരിക്കാനാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്.

 
Other News in this category

 
 




 
Close Window