Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
യുകെയില്‍ വീണ്ടും 'വാക്‌സിന്‍ വസന്തം': വിന്റര്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ കുത്തിവയ്പ്പ്: ബുക്കിങ് ആരംഭിച്ചു
Text By: Reporter, ukmalayalampathram
യുകെയില്‍ ഫ്‌ലൂ, കോവിഡ്-19, ആര്‍എസ്വി വാക്സിനേഷനുകള്‍ക്ക് ബുക്കിംഗ്. തിങ്കളാഴ്ച മുതല്‍ ഫ്‌ലൂ, കോവിഡ്-19, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്വി) എന്നിവയ്ക്കുള്ള വിന്റര്‍ വാക്സിനേഷനുകള്‍ ബുക്ക് ചെയ്ത് തുടങ്ങാം. മൂന്ന് വൈറസുകള്‍ കൂടിച്ചേര്‍ന്ന് ട്രിപ്പിള്‍ മഹാമാരി സൃഷ്ടിക്കുമെന്നാണ് പബ്ലിക് ഹെല്‍ത്ത് മേധാവികളുടെ മുന്നറിയിപ്പ്. വിന്റര്‍ പ്രതിസന്ധി കുറയ്ക്കാനായി ട്രിപ്പിള്‍ വാക്സിനേഷനാണു നടത്തുന്നത്.
മഹാമാരി സീസണിന് തുടക്കം കുറിയ്ക്കാതിരിക്കാന്‍ ജനങ്ങള്‍ ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിച്ച് തുടങ്ങണമെന്ന് എന്‍എച്ച്എസ് മേധാവികളുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വാക്സിനേഷന്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്.

വിന്റര്‍ വരുമ്പോള്‍ വാക്സിനേഷന്‍ തയ്യാറെടുപ്പുകളുടെ സുപ്രധാന ഭാഗമാണെന്ന് എന്‍എച്ച്എസ് വാക്സിന്‍ മേധാവി മിഷേല്‍ കെയിന്‍ പറഞ്ഞു. ആര്‍എസ്വി, കോവിഡ്-19, ഫ്‌ലൂ, എന്നിവ മൂലം തിരക്കേറിയ കാലയളവ് ആശങ്കാജനകമാകും. വാക്സിനുകള്‍ ആളുകളെ കൂടുതല്‍ സുരക്ഷിതരാക്കും, ഈ വാക്സിനുകള്‍ക്കായി ബുക്ക് ചെയ്യണം, കെയിന്‍ ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window