Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
യുകെയില്‍ മഴ, ഇടിയും മിന്നലും, കാറ്റ്: ചിലയിടങ്ങളില്‍ വെള്ളക്കെട്ട്: യെല്ലോ അലര്‍ട്ട്
Text By: Reporter, ukmalayalampathram
യുകെയില്‍ തിങ്കളാഴ്ച മഞ്ഞ, ആംബര്‍ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ രണ്ട് പട്ടണങ്ങള്‍ വെള്ളത്തിലായി.
ഗ്ലോസ്റ്റര്‍ഷയറിലെ ട്യൂക്സ്ബറിയിലും, നോര്‍ത്ത്, വെസ്റ്റ് യോര്‍ക്ക്ഷയറിലും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഹാംപ്ഷയര്‍ പട്ടണമായ ആല്‍ഡെര്‍ഷോട്ടില്‍ ചുഴലിക്കാറ്റ് കേടുപാടുകള്‍ വരുത്തി.
ഡണ്‍സ്റ്റേബിള്‍, ഹിച്ചിന്‍ എന്നിങ്ങനെയുള്ള ബെഡ്ഫോര്‍ഡ്ഷയര്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍ പട്ടണങ്ങളിലാണ് കാറുകളും, ഷോപ്പുകളും വെള്ളത്തിലായ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ലീ നദിയ്ക്കും, ഇവെല്‍ നദിയ്ക്കും സമീപം ശക്തമായ വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.
13,000-ലേറെ ഇടിമിന്നലുകളാണ് യുകെയില്‍ പതിച്ചതെന്ന് മീറ്റിയോറോളജിസ്റ്റുകള്‍ കണക്കാക്കുന്നു. തിങ്കളാഴ്ച കൊടുങ്കാറ്റ് കൂടുതല്‍ നോര്‍ത്ത് ഭാഗങ്ങളിലേക്ക് നീങ്ങുന്നതോടെ മിഡ്ലാന്‍ഡ്സില്‍ ശക്തമായ മഴ പെയ്യും. വെസ്റ്റ് മിഡ്ലാന്‍ഡ്സ് മുതല്‍ സോത്ത് യോര്‍ക്ക്ഷയര്‍, ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തീരങ്ങള്‍ വരെ കൂടുതല്‍ ഇടിമിന്നലും, മഴയും നേരിടുമെന്നതിനാല്‍ ആംബര്‍ മുന്നറിയിപ്പാണ് നിലവിലുള്ളത്. ഇംഗ്ലണ്ടിലും, വെയില്‍സിലും മറ്റ് ഭാഗങ്ങളില്‍ മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window