Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
മലയാളി കടുംബം അയര്‍ലന്‍ഡില്‍ വീട് വാങ്ങിയതിനെ പരിഹസിച്ച് ഐറിഷ് പൗരന്‍
reporter

ഡബ്ലിന്‍: മലയാളി കുടുംബം അയര്‍ലന്‍ഡില്‍ വീട്ടിലെ നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ ഓണ്‍ലൈനില്‍ പങ്കുവച്ച് കോളനിവല്‍ക്കരണം' എന്ന് വിശേഷിപ്പിച്ച് ഐറിഷ് പൗരന്‍. ലിമെറിക്കില്‍ പുതുതായി വാങ്ങിയ വീട്ടിലെ നെയിംപ്ലേറ്റ് ഉറപ്പിക്കുന്ന മലയാളി കുടുംബത്തിന്റെ വിഡിയോ പങ്കുവച്ച് കൊണ്ട് എക്‌സ് പ്ലാറ്റ്?ഫോമിലൂടെ ഐറിഷ് പൗരന്‍ മൈക്കലോ കീഫെയാണ് (@Mick_O_Keeffe) വിദ്വേഷ പരമാര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. 'ഇന്ത്യക്കാര്‍ വാങ്ങിയ മറ്റൊരു വീട്. 1.5 ബില്യന്‍ ജനങ്ങളുള്ള ഒരു രാജ്യം നമ്മുടെ ചെറിയ ദ്വീപ് കോളനിവല്‍ക്കരിക്കുകയാണ്.' - എന്നാണ് ഉപയോക്താവ് എക്സ് പ്ലാറ്റ്‌ഫോമില്‍ എഴുതിയത്.

ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിദ്വേഷപരമാണെന്ന് സമൂഹ മാധ്യമത്തില്‍ നിരവധി പേര്‍ വിമര്‍ശിക്കുന്നു. ''നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍, നിങ്ങള്‍ക്കും ഇത് നേടാനാകും. കീബോര്‍ഡിന് പിന്നില്‍ വെറുതെ ഇരുന്നാല്‍ നിങ്ങള്‍ക്ക് ഒന്നും നേടാനാകില്ല സുഹൃത്തേ''- ട്വീറ്റിന് മറുപടിയായി ഒരു ഉപയോക്താവ് എഴുതി. ''കോളനിവത്കരിച്ചോ? സുഹൃത്തേ, അവര്‍ പണം നല്‍കി അത് വാങ്ങി, കാരണം കുറച്ച് ഐറിഷുകാര്‍ക്ക് പണത്തിന് ആവശ്യം ഉണ്ടായിരുന്നു. അത് നിയമവിരുദ്ധമായ ഒന്നല്ല. നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, സംരക്ഷണ നിയമങ്ങള്‍ ഉണ്ടാക്കാന്‍ നിങ്ങളുടെ നിയമസഭാംഗങ്ങളോടും സര്‍ക്കാരിനോടും ആവശ്യപ്പെടുക ''- മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 'പ്രശ്നം എന്താണെന്ന് ഞാന്‍ കാണുന്നില്ല, ഈ കുടിയേറ്റക്കാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരല്ല. അവര്‍ സമ്പദ്വ്യവസ്ഥയില്‍ എന്തെങ്കിലും സംഭാവന ചെയ്യുന്നുണ്ടെങ്കില്‍, അവര്‍ക്ക് ഒരു ബിസിനസ് ഉണ്ടെങ്കില്‍ തൊഴിലവസരങ്ങള്‍ പോലും സൃഷ്ടിച്ചേക്കാം. അനിയന്ത്രിതമായ കുടിയേറ്റമാണ് പ്രശ്നം '' മറ്റൊരു ഉപയോക്താവ് നിലപാട് വ്യക്തമാക്കി.


 
Other News in this category

 
 




 
Close Window