Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി
reporter

സാല്‍ഫോര്‍ഡ്: ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. എലെനി എഡ്വേര്‍ഡ് (8), മാര്‍ട്ടിന കരോസ (40) എന്നിവരെയാണ് സാല്‍ഫോര്‍ഡിലെ സൗത്ത് റാഡ്ഫോര്‍ഡ് സ്ട്രീറ്റിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ അമ്മയും മകളും മാത്രമാണ് താമസിച്ചിരുന്നതെന്ന് അയല്‍വാസി വെളിപ്പെടുത്തി. രണ്ട് വര്‍ഷമായി ഇരുവരും ഇവിടെയായിരുന്നു താമസം. അമ്മയ്ക്ക് ജോലിയില്ലെന്നും മകളെ നോക്കാന്‍ കൂടുതല്‍ സമയവും വീട്ടില്‍ തന്നെ കഴിയാറുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അയല്‍വാസി പറഞ്ഞു.

എലെനി അമ്മയുടെ സഹായത്തോടെയാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. കുട്ടിക്ക് നടക്കാന്‍ ഒരു ഫ്രെയിം ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് എലെനി അമ്മയുടെ കൂടെ അവരുടെ വീടിന് പുറത്തുള്ള തെരുവിലൂടെ നടക്കുമായിരുന്നു. സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു എലെനിയെന്നും അയല്‍വാസികള്‍ പറഞ്ഞു. ''കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞാന്‍ എലെനിയെ അവസാനമായി കണ്ടത്. എലെനി മിക്ക ആളുകളോടും സംസാരിക്കുമായിരുന്നു, ചിലപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് ഹലോ പറയുകയും മറ്റു ചിലപ്പോഴൊക്കെ ആളുകളെ അവഗണിക്കുകയും ചെയ്യുമായിരുന്നു'' മറ്റൊരു അയല്‍ക്കാരി പറഞ്ഞു.

 
Other News in this category

 
 




 
Close Window