Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ഭീകരാക്രമണ ഭീഷണിയുമായി സൈബര്‍ ആക്രമണം
repoorter

ലണ്ടന്‍: യുകെയില്‍ 'നൈറ്റ്സ്ലീപ്പര്‍-സ്‌റ്റൈല്‍' സൈബര്‍ ആക്രമണം 20 റെയില്‍വേ സ്റ്റേഷനുകളിലെ പൊതുഗതാഗത സംവിധാനത്തെ ബാധിച്ചതായി റിപ്പോര്‍ട്ട്. സ്റ്റേഷനുകളിലെ പൊതു 'വൈഫൈ' ഉപയോഗിച്ച് ലോഗിന്‍ ചെയ്തവര്‍ക്ക് കാണാനാവുക യൂറോപ്പിലെ ഭീകര ആക്രമണങ്ങള്‍ സംബന്ധമായ കുറിപ്പുകളും ദൃശ്യങ്ങളും ആയിരുന്നു. ലണ്ടനിലെ പത്തെണ്ണം ഉള്‍പ്പെടെ ബ്രിട്ടനിലുടനീളമുള്ള 20 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ വലിയ തോതില്‍ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സൈബര്‍ ആക്രമണം യാത്രക്കാര്‍ക്കുള്ള പൊതു 'വൈ-ഫൈ' സംവിധാനങ്ങളെ ബാധിച്ചു. ലണ്ടന്‍ യൂസ്റ്റണ്‍, മാഞ്ചസ്റ്റര്‍ പിക്കാഡിലി, ലിവര്‍പൂള്‍ ലൈം സ്ട്രീറ്റ്, ബര്‍മിങ്ങാം ന്യൂ സ്ട്രീറ്റ്, ഗ്ലാസ്‌ഗോ സെന്‍ട്രല്‍ തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയാണ് സൈബര്‍ ആക്രമണം ഉണ്ടായത് എന്നാണ് റെയില്‍വേ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സൈബര്‍ ആക്രമണം ഉണ്ടായ സ്റ്റേഷനുകളില്‍ വൈഫൈ നിയന്ത്രിക്കുന്നത് ടെലന്റ് എന്ന സ്വകാര്യ സ്ഥാപനമാണ്.

ഹാക്ക് ചെയ്തതിന് ശേഷമുള്ള വൈ-ഫൈ ലാന്‍ഡിങ് പേജില്‍ 'ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു, യൂറോപ്പ്' എന്ന തലക്കെട്ടില്‍ ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തെ ഒരു ദേശീയ ചാനലിലെ പുതിയ നാടകമായ നൈറ്റ്സ്ലീപ്പറുമായി താരതമ്യം ചെയ്യുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്. യൂറോപ്പിലെ ഭീകര ആക്രമണങ്ങളെ കുറിച്ചുള്ള സന്ദേശം കണ്ടതായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം പൊതു വൈ-ഫൈ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായി.

 
Other News in this category

 
 




 
Close Window