ലണ്ടന്‍: 17 വയസുള്ള ഒരു കുട്ടി, പ്ലസ് വണ്ണോ, പ്ലസ് ടുവോ ഒക്കെ പഠിക്കുകയായിരിക്കും അല്ലേ? എന്നാല്‍, ഈ 17 -കാരന് അല്പം വ്യത്യസ്തനാണ്. അവന് തന്നേക്കാള്‍ മൂന്നോ നാലോ വയസ് കുറവുള്ള കുട്ടികളെ പഠിപ്പിക്കുകയാണ്. അവന്റെ പേരാണ് എഡ്വിന് സുക്കോവ്സ്. ലിങ്കണ്‍ഷെയറിലെ ബോസ്റ്റണില്‍ നിന്നുള്ള എഡ്വിനാണ് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകന്. 18 വയസാകുന്നതുവരെ ഔദ്യോ?ഗികമായി പഠിപ്പിക്കാനുള്ള ബിരുദം കിട്ടാത്തതിനാല്‍ തന്നെ ഇപ്പോള്‍ ശമ്പളമില്ലാതെയാണ് എഡ്വിന് ജോലി ചെയ്യുന്നത്. ഇതെല്ലാം പിന്നീട് ബിരുദമായി കണക്കാക്കും. ആഴ്ചയില്‍ മൂന്നുമണിക്കൂറാണ് എഡ്വിന് പഠിപ്പിക്കുന്നത്. അതുപോലെ സ്കൂളുകളില്‍ മൂന്ന് മണിക്കൂറും എഡ്വിന് പഠിപ്പിക്കുന്നുണ്ട്. അതിന് വേതനം ലഭിക്കും. മറ്റ് കൗമാരക്കാരെ ?ഗണിതവും ഇം?ഗ്ലീഷും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇം?ഗ്ലീഷ്, ?ഗണിതം, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, റഷ്യന്‍, ജര്‍മ്മന്‍, ഹിസ്റ്ററി, എക്കണോമിക്സ്, ജ്യോ?ഗ്രഫി, റിലീജിയസ് സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ തന്റെ ജിസിഎസ്ഇയും എഡ്വിന് ചെയ്യുന്നുണ്ട്. മറ്റുള്ള കൗമാരക്കാരെ കൂടി പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇതെല്ലാം ചെയ്യുന്നത് എന്നാണ് എഡ്വിന് പറയുന്നത്. ഭാവിയിലേക്ക് പൊസിറ്റീവായി സ്വാധ്വീനിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും എന്ന് അവരെ മനസിലാക്കിപ്പിക്കാനും താന്‍ ആ?ഗ്രഹിക്കുന്നു എന്നും അവന് പറയുന്നു. എന്തായാലും, ഇതൊന്നും അത്ര എളുപ്പമല്ല എന്നുകൂടി എഡ്വിന് സമ്മതിക്കുന്നുണ്ട്. തന്റെ ഷെഡ്യൂള്‍ വളരെ കഠിനമാണ് എന്നും അതിന് അനുസരിച്ച് സമയം ക്രമീകരിക്കുക അല്പം പ്രയാസമാണ് എന്നുകൂടി അവന് പറയുന്നു. എന്നാല്‍, അതില്‍ തനിക്ക് പ്രയാസങ്ങളൊന്നും തന്നെ ഇല്ല എന്നുകൂടി അവന് പറയുന്നുണ്ട്.