Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
പതിനാറു കോടി നല്‍കി ബംഗ്ലാവ് വാങ്ങി, എന്നാല്‍ കുളിമുറിയും ലൈബ്രറിയും ഒന്നുമില്ല
reporter

ലണ്ടന്‍: 16 കോടി രൂപ കൊടുത്ത് ആശിച്ചുമോഹിച്ച് വാങ്ങിയ വീട്. എന്നാല്‍, അവിടെ ആദ്യമായി എത്തുമ്പോള്‍ കാണുന്ന കാഴ്ച ഹൃദയം തകര്‍ക്കുന്ന അനുഭവമുണ്ടാക്കുക. ഏതൊരാളുടെയും ദുഃസ്വപ്നമായിരിക്കും അത് അല്ലേ എന്നാല്‍, യുകെയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് സംഭവിച്ചത് ഇത് തന്നെയാണ്. മാര്‍ട്ടിന്‍- സാറ കാറ്റണ്‍ ദമ്പതികള്‍ വാങ്ങിയതാണ് ഈ സ്വപ്നമാളിക. എന്നാല്‍, അവിടെ അവരെ കാത്തുനിന്നത് ഒട്ടും സന്തോഷം നല്‍കുന്ന കാഴ്ചകളായിരുന്നില്ല. ഓക്ക് ഗോവണി, വാല്‍നട്ട്-പാനല്‍ ലൈബ്രറി, ചരിത്രപരമായ സ്റ്റെയിന്‍-ഗ്ലാസ് വിന്‍ഡോകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രോപ്പര്‍ട്ടി എന്നാണ് നല്‍കിയിരുന്നത്. മാത്രമല്ല, പഴക്കമുള്ള, ഗ്രേഡ് II ആയി ലിസ്റ്റ് ചെയ്തിട്ടുള്ള ബംഗ്ലാവ് ആയിരുന്നു ഇത്.

എന്നാല്‍, മുന്‍ ഉടമ ഡോ. മാര്‍ക്ക് പെയ്ന്‍, എസ്റ്റേറ്റില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന് മുമ്പുതന്നെ അതിന്റെ വാതിലുകള്‍, ജനലുകള്‍, ഫയര്‍പ്ലേസുകള്‍, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ തുടങ്ങിയവയെല്ലാം നീക്കം ചെയ്തിരുന്നു. നാല് കുളിമുറികളില്‍ മൂന്നെണ്ണം അപ്രത്യക്ഷമായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒപ്പം സ്റ്റെയിന്‍ഡ് ഗ്ലാസ് വിന്‍ഡോകളും ലൈബ്രറി പാനലുകളും നീക്കം ചെയ്തിരുന്നു. എസ്റ്റേറ്റിന്റെ ക്ലോക്ക് ടവറില്‍ നിന്നുള്ള ഗോവണി പോലെയുള്ളവയും മാറ്റിയിരുന്നു. അതിനാല്‍ തന്നെ മുമ്പ് എങ്ങനെയായിരുന്നോ ആ ബംഗ്ലാവിരുന്നത്. എന്താണോ ബംഗ്ലാവിനെ ഇത്രയും വിലയുള്ളതാക്കി മാറ്റിയത് ഒന്നും തന്നെ അവിടെയില്ലായിരുന്നു.

എന്തായാലും, ബംഗ്ലാവ് വാങ്ങിയ ശേഷം അവിടേക്കെത്തിയ ദമ്പതികള്‍ ആകെ തകര്‍ന്നുപോയി. ദമ്പതികള്‍ അറിയിച്ചതിനെത്തുടര്‍ന്ന്, മോഷണമടക്കം കുറ്റങ്ങള്‍ ചുമത്തി മുന്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. 2015 ഏപ്രിലില്‍ അവര്‍ കുറച്ച് ഇനങ്ങള്‍ കണ്ടെടുത്തുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഇയാളെ വിട്ടയച്ചു. കാറ്റണ്‍ ദമ്പതികള്‍ പിന്നീട് പഴയ ഫോട്ടോഗ്രാഫുകള്‍ തെളിവായി നല്‍കിയെങ്കിലും കൗണ്‍സില്‍ കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. മുന്‍ ഉടമയില്‍ നിന്ന് എടുത്ത സാധനങ്ങള്‍ പൊലീസ് സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. നീണ്ട ഒമ്പത് വര്‍ഷത്തെ പോരാട്ടത്തിന് ശേഷം, 1,000 മൈല്‍ യാത്ര ചെയ്യുന്നത് തനിക്ക് വളരെയധികം ബുദ്ധിമുട്ടാണെന്ന് അവകാശപ്പെട്ട് ഡോക്ടര്‍ മാര്‍ക്ക് പെയ്ന്‍ ഹിയറിംഗിന് ഹാജരാകാതിരുന്നപ്പോള്‍ മാര്‍ച്ചില്‍ ദമ്പതികള്‍ക്ക് അവരുടെ സാധനങ്ങള്‍ തിരികെ ലഭിച്ചു.

 
Other News in this category

 
 




 
Close Window