ലണ്ടന്‍: രോഗികളെ ചികിത്സിക്കുന്നത് വേഗത്തിലാക്കാന്‍ ഉന്നത ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കാന്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ തീരുമാനം. ഇതോടെ ആശുപത്രി സേവനങ്ങള്‍ വേഗത്തിലാകും. ഫോര്‍മുല വണ്‍ പിറ്റ്സ്റ്റോപ്പുകളായി ഓപ്പറേഷന് തീയേറ്ററുകള്‍ പ്രവര്‍ത്തിക്കും. രോഗികളുടെ ചികിത്സ വേഗത്തിലാകുന്നതോടെ കൂടുതല്‍ പേര് തൊഴില്‍രംഗത്തേക്ക് തിരിച്ചെത്തും. ഉന്നത ഡോക്ടര്‍മാര്‍ സാധാരണ നിലയേക്കാള്‍ നാലിരട്ടി കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്താനുള്ള പുതിയ പോംവഴികള്‍ വികസിപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക സ്തംഭനാവസ്ഥ നേരിടുന്ന ഭാഗങ്ങളിലെ 20 ഹോസ്പിറ്റല്‍ ട്രസ്റ്റുകളിലാണ് 'ക്രാക്ക്' സംഘങ്ങളെ നിയോഗിക്കുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ അറിയിക്കും. ഏകദേശം 2.8 മില്ല്യണ്‍ ആളുകളാണ് അനാരോഗ്യം മൂലം ജോലിക്ക് പുറത്തിരിക്കുന്നത്. 2019-നെ അപേക്ഷിച്ച് 500,000 പേര് അധികമാണിത്. രോഗങ്ങളും, വൈകല്യങ്ങളും മൂലം നല്കുന്ന ബെനഫിറ്ര് ബില്ലുകള്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 30 ബില്ല്യണായി ഉയരുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്സിബിലിറ്റി പ്രവചിക്കുന്നത്. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് നിലവില്‍ 7.6 മില്ല്യണിലാണ്.