Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
യുകെയില്‍ പഠിക്കാന്‍ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാം
reporter

ലണ്ടന്‍: കോമണ്‍വെല്‍ത്ത് മാസ്റ്റേര്‍സ് സ്‌കോളര്‍ഷിപ്പിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. 2025 സെപ്റ്റംബര്‍- ഒക്ടോബര്‍ തുടക്കത്തില്‍ യു.കെയില്‍ ഫുള്‍ ടൈം മാസ്റ്റേര്‍സ് ഡിഗ്രി പ്രോഗ്രാം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.



യോഗ്യതകള്‍



ഇന്ത്യന്‍ പൗരനും ഇന്ത്യയില്‍ സ്ഥിരതാമസക്കാരനുമായിരിക്കണം. 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം (സെപ്റ്റംബര്‍ 2025ന് മുന്‍പ്) സാമ്പത്തിക ആവശ്യം വ്യക്തമാക്കണം(ഈ സ്‌കോളര്‍ഷിപ്പ് ഇല്ലാത യുകെയില്‍ പഠിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍) ഒരു വര്‍ഷ മാസ്റ്റേര്‍സ് ഡിഗ്രിക്കാണ് ഈ സ്‌കോളര്‍ഷിപ്പ്. ഈ പദ്ധതിയില്‍ എംബിഎ ഉള്‍പ്പെടുത്തിയിട്ടില്ല. കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ട യുകെ സര്‍വകലാശാലയില്‍ അഡ്മിഷന്‍ നേടിയിരിക്കണം.



വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ സന്ദര്‍ശിക്കാം:https://cscuk.fcdo.gov.uk/

 
Other News in this category

 
 




 
Close Window