Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
യുകെയില്‍ മഴ തകര്‍ത്തു പെയ്തു; സ്‌കൂളുകള്‍ക്ക് അവധി; അണ്ടര്‍ഗ്രൗണ്ട് ട്രെയിന്‍ സര്‍വീസ് റദ്ദാക്കി
Text By: Reporter, ukmalayalampathram
യുകെയില്‍ മഴ പെയ്തു തകര്‍ത്തു. ഓക്സ്ഫോര്‍ഡ്ഷയര്‍, ബെഡ്ഫോര്‍ഡ്ഷയര്‍, വാര്‍വിക്ക്ഷയര്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട്. ഈ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അടച്ചിട്ടത്. ബുധന്‍, വ്യാഴം ദിവസങ്ങളിലേക്കും മോശം കാലാവസ്ഥ തുടരും. യുകെയിലെ ഭൂരിഭാഗം മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.
വെള്ളപ്പൊക്കം നേരിട്ട മേഖലകളില്‍ വീടുകള്‍ വൃത്തിയാക്കുന്ന ജോലിയിലാണ് ജനങ്ങള്‍. രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്കും, കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും രൂപപ്പെട്ടു. വീടുകളില്‍ വെള്ളം കയറുകയും, സ്‌കൂളുകള്‍ അടയ്ക്കുകയും, വെള്ളം നിറഞ്ഞ റോഡുകളില്‍ കാറുകള്‍ മുങ്ങുകയും ചെയ്തിട്ടുണ്ട്.
ട്രാക്കുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ അണ്ടര്‍ഗ്രൗണ്ട് ലൈനുകള്‍ ഭാഗികമായി സസ്പെന്‍ഡ് ചെയ്തു. ബേക്കര്‍ലൂ, ഡിസ്ട്രിക്ട്, മെട്രോപൊളിറ്റന്‍, പിക്കാഡിലി എന്നിവിടങ്ങളിലാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. പ്രശ്നബാധിത മേഖലകളില്‍ 120 എംഎം വരെ മഴയാണ് ദിവസത്തില്‍ നേരിട്ടത്.
അതേസമയം, കൂടുതല്‍ മഴയാണ് വരുന്നതെന്ന് പ്രവചനങ്ങള്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window