Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഇ-ബൈക്കുകളില്‍ പരിഷ്‌കരണം നടത്തുന്നത് വ്യാപകമാകുന്നു
reporter

ലണ്ടന്‍: യുകെയില്‍ ഇ-ബൈക്കുകള്‍ വന്‍ തോതില്‍ പരിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നിരവധി ബൈക്കുകളാണ് ഇത്തരത്തില്‍ പിടികൂടിയത്. ബ്രിട്ടീഷ് നിയമം അനുസരിച്ച് ഇ ബൈക്കുകളുടെ വേഗപരിധി 15.5 മൈലാണ്. എന്നാല്‍ ഭക്ഷണവിതരണത്തിനായി ഇത്തരം ബൈക്കുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇവയുടെ വേഗ പരിധി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യത്തില്‍ നിയമ വിരുദ്ധമായി പരിഷ്‌കരിച്ച ബൈക്കുകളുമായി ഡെലിവറി നടത്തുന്ന ഡ്രൈവര്‍മാരുമായി സഹകരിക്കുകയില്ലെന്ന് ഫുഡ് ഡെലിവറി സര്‍വീസ് ഡെലിവു അറിയിച്ചു കഴിഞ്ഞു.

ഇ - ബൈക്കുകള്‍ എന്ന് വിശേഷിപ്പിക്കുമ്പോഴും പെഡലുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ആണ് ഡെലിവറി ചെയ്യുന്നവര്‍ ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ മോട്ടറുകള്‍ 250 വാട്ട് പവറില്‍ കൂടാന്‍ പാടില്ല. ഇവ ഇലക്ട്രിക്കലി അസിസ്റ്റഡ് പെഡല്‍ സൈക്കിളുകളാണ് (EAPC). നിയമപ്രകാരം ഇവ ഒരു സൈക്കിള്‍ പോലെയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ യുകെയിലെ നിയമപ്രകാരം ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അടയ്‌ക്കേണ്ടതില്ല. നിയമവിരുദ്ധമായി ഇത്തരം ബൈക്കുകള്‍ കൂടുതല്‍ ശക്തമായ മോട്ടോര്‍ ഘടിപ്പിക്കുന്നതിലൂടെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇത്തരം ബൈക്കുകള്‍ക്ക് വേണ്ടിയുള്ള മോഡിഫിക്കേഷന്‍ കിറ്റുകള്‍ 300 പൗണ്ടിന് ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം മോഡിഫിക്കേഷന്‍ കിറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ ഈ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 60 മൈല്‍ സ്പീഡ് വരെ കൈവരിക്കാന്‍ സാധിക്കും. ലണ്ടന്‍ സിറ്റിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം ഇത്തരം 295 വാഹനങ്ങള്‍ ആണ് പിടികൂടിയത് .

 
Other News in this category

 
 




 
Close Window