Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ അടച്ചുപൂട്ടുന്നു
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ അടച്ചുപൂട്ടുന്നു. കഴിഞ്ഞ വര്‍ഷം 436 കമ്മ്യൂണിറ്റി ഫാര്‍മസികളാണ് അടച്ചുപൂട്ടിയത്. 13,863 ഫാര്‍മസികള്‍ താല്‍ക്കാലിക അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പ്രാദേശിക മേഖലകളിലാണ് ഏറ്റവും കൂടുതല്‍ അടച്ചുപൂട്ടല്‍. ഇത് പ്രായമായവരെയും, സാമൂഹികമായി പിന്നില്‍ നില്‍ക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്നതായി ഹെല്‍ത്ത്വാച്ച് ഇംഗ്ലണ്ട് പറയുന്നു. എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ നല്‍കിയ കണക്കുകള്‍ പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഫാര്‍മസികള്‍ അടച്ചുപൂട്ടുന്നത് ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ ഫാര്‍മസികളെ ഇല്ലാത്ത അവസ്ഥയാണ് രൂപപ്പെടുന്നത്. 2023 ജനുവരി 1 മുതല്‍ 31 ഡിസംബര്‍ വരെ 436 ഫാര്‍മസികളാണ് അടച്ചുപൂട്ടിയത്. ഇതോടെ ദിവസേന ഓരോ ഫാര്‍മസി അടച്ചുപോയെന്നാണ് കണക്കാക്കുന്നത്. 46,823 മണിക്കൂറാണ് താല്‍ക്കാലികമായി അടച്ച ഫാര്‍മസികള്‍ മൂലം നേരിട്ടത്. ജനങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ ഫാര്‍മസികളെ ഉപയോഗിക്കുന്ന ഫാര്‍മസി ഫസ്റ്റ് പദ്ധതി ഇതോടെ എത്രത്തോളം വിജയിക്കുമെന്ന സംശയമാണ് ഉയരുന്നതെന്ന് ഹെല്‍ത്ത്വാച്ച് ചീഫ് എക്സിക്യൂട്ടീവ് ലൂസി അന്‍സാരി പറഞ്ഞു.

 
Other News in this category

 
 




 
Close Window