Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ഇംഗ്ലീഷ് ചാനല്‍ വഴി അനധികൃത കുടിയേറ്റം: ശനിയാഴ്ച 707 പേര്‍
reporter

ലണ്ടന്‍: യുകെയിലേക്ക് ഇംഗ്ലിഷ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റത്തില്‍ വര്‍ധന. 2024 ല്‍ ഇതുവരെ 24,335 പേര്‍ യുകെയില്‍ അനധികൃതമായി എത്തിയതായാണ് ഹോംഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ കഴിഞ്ഞ ശനിയാഴ്ച മാത്രം എത്തിയത് 707 പേരാണ് എത്തിയത്. ബ്രിട്ടനില്‍ ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം അനധികൃത കുടിയേറ്റം ആയിരുന്നു. കഴിഞ്ഞ 12 വര്‍ഷം യുകെയില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അനധികൃത കുടിയേറ്റം തടയുന്നതില്‍ പരാജയപ്പെട്ടത് തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനകിന്റെ ജനപ്രീതി കുറയാന്‍ കാരണമായിരുന്നു.

അനധികൃതമായി യുകെയില്‍ എത്തുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേയ്ക്ക് നാടുകടത്താനുള്ള പദ്ധതിയും വന്‍ വിമര്‍ശനങ്ങള്‍ നേരിട്ടു. അനധികൃത കുടിയേറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നതായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം. എന്നാല്‍ കിയേര്‍ സ്റ്റാമെര്‍ അധികാരമേറ്റതിനു ശേഷമുള്ള അനധികൃത കുടിയേറ്റ കണക്കുകളും തൃപ്തികരമല്ല. 2024 ല്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയവരുടെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കണക്കാണ് 707 പേര്‍ എന്നത്. ജൂണ്‍ 18 ന് 882 പേരാണ് ഒരു ദിവസം യുകെയില്‍ എത്തിയത്. തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചതിന് ശേഷം 10,000 ത്തിലധികം ആളുകള്‍ ആണ് ഇംഗ്ലിഷ് ചാനലിലൂടെ യുകെയില്‍ അനധികൃതമായി എത്തിയത്. അതേസമയം മുന്‍ പൊലീസ് മേധാവി മാര്‍ട്ടിന്‍ ഹെവിറ്റിനെ പുതിയ അതിര്‍ത്തി സുരക്ഷാ കമാന്‍ഡറായി നിയമിച്ചതിന് ശേഷം അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമത്തില്‍ പുരോഗതിയുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window