Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
അടുത്ത ബജറ്റിലും പ്രതീക്ഷ വേണ്ടെന്ന് സര്‍ക്കാര്‍
reporter

ലണ്ടന്‍: അടുത്ത ബജറ്റിലും പ്രതീക്ഷ വേണ്ടെന്ന് യുകെ സര്‍ക്കാര്‍. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സമയം വേണ്ടിവരും. മുന്‍ സര്‍ക്കാര്‍ വലിയ ബാധ്യതകളാണ് വരുത്തിയത്. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധന വേണ്ടിവരുമെന്ന് സൂചന നല്‍കി. ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. ഊര്‍ജ്ജ പ്രതിസന്ധി, എന്‍എച്ച്എസ് വിഷയം, ജയിലുകളുടെ പരിമിതി എന്നിങ്ങനെ സര്‍ക്കാരിന് മേല്‍ നീണ്ട പ്രതിസന്ധികളുടെ ലിസ്റ്റ് തന്നെയുണ്ട്. കുടിയേറ്റവും തൊഴിലാളി പ്രശ്നങ്ങളും അവശ്യ സാധനങ്ങളുടെ ലഭ്യതയും തുടങ്ങി പല വിഷയങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധ പതിക്കേണ്ടതുണ്ട്.

ബ്രിട്ടന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.അതിനാല്‍ കടുത്ത തീരുമാനം വേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പെന്‍ഷന്‍കാര്‍ക്കുള്ള വിന്റര്‍ ഫ്യുവല്‍ പെയ്മെന്റ് നിര്‍ത്തലാക്കിയത് ഒരു വിഭാഗത്തെ വേദനിപ്പിച്ചെന്ന് സമ്മതിച്ച പ്രധാനമന്ത്രി പക്ഷെ കടുത്ത തീരുമാനം അത്യാവശ്യമാണെന്നും ഓര്‍മ്മിപ്പിച്ചു. ഭവന രഹിതര്‍ക്കും പ്രായമുള്ളവര്‍ക്കും ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍ക്കും ഭവന പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. വിദഗ്ധ തൊഴിലാളികളുടെ സേവനം കുടിയേറ്റത്തിലൂടെ ഉറപ്പാക്കുമെന്നും എന്നാല്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window