Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടുന്നു
reporter

ലണ്ടന്‍: യുകെയില്‍ ബാങ്കുകളുടെ ശാഖകള്‍ അടച്ചു പൂട്ടുന്നത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ബാങ്കുകളുടെ ഒരു ശാഖ പോലുമില്ലാതെ 30 പാര്‍ലമെന്റ് മണ്ഡലങ്ങള്‍ യുകെയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്റര്‍നെറ്റ് ബാങ്കിങും മൊബൈല്‍ ബാങ്കിങും വന്നതോടെയാണ് ബാങ്കുകള്‍ ശാഖകളുടെ എണ്ണം വന്‍തോതില്‍ വെട്ടി കുറച്ചത്. ബ്രാഞ്ചുകളുടെ എണ്ണം വെട്ടി ചുരുക്കുന്നതിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും വാടക ഇനത്തിലും മറ്റും ബാങ്കുകള്‍ക്ക് വന്‍ ലാഭം കൊയ്യാന്‍ സാധിക്കും. എന്നാല്‍ മൊബൈല്‍ ബാങ്കിങ് പോലുള്ള ടെക്‌നോളജിയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത നല്ലൊരു ശതമാനം ആളുകള്‍ക്ക് ബ്രാഞ്ചുകളുടെ എണ്ണം കുറച്ചത് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി എന്നന്നേയ്ക്കുമായി അടച്ചു പൂട്ടിയ യുകെ ബാങ്ക് ശാഖകളുടെ എണ്ണം 6000 കടന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. മൂന്ന് ദശലക്ഷം ആളുകള്‍ക്ക് സേവനം നല്‍കാന്‍ ഒരു ബാങ്കിന്റെ ബ്രാഞ്ച് പോലും ഇല്ലാത്ത സ്ഥിതിവിശേഷമാണ് 30 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഉള്ളത്. നിലവിലുള്ള വിവിധ ബാങ്കുകളുടെ 55 ശാഖകള്‍ കൂടി അടച്ചു പൂട്ടാന്‍ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. ഓണ്‍ലൈനിലായും മൊബൈല്‍ ബാങ്കിലൂടെയും പണം ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ പരമ്പരാഗത കൗണ്ടര്‍ സേവനങ്ങളില്‍ താല്പര്യപ്പെടുന്നവരല്ലെന്നതാണ് ശാഖകള്‍ അടച്ചുപൂട്ടുന്നതിന് ബാങ്കുകള്‍ നല്‍കുന്ന വിശദീകരണം. ബാങ്ക് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നത് നിരവധി പേരെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് ചില കടയുടമകള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും അവരുടെ പണം നിക്ഷേപിക്കാന്‍ മൈലുകളോളം സഞ്ചരിക്കേണ്ട സാഹചര്യമാണ് പലസ്ഥലങ്ങളിലും നിലനില്‍ക്കുന്നത്.

 
Other News in this category

 
 




 
Close Window