ഹാന്‍ഡ്ഫോര്‍ത്ത്: യുകെ ഹാന്‍ഡ്ഫോര്‍ത്തില്‍ സൈക്കിള്‍ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തില്‍ മലയാളി യുവതി അറസ്റ്റില്‍. സീന ചാക്കോ (42) ഓടിച്ചിരുന്ന കാര്‍ 62 കാരിയായ സൈക്കിള്‍ യാത്രികയെ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം യുവതി വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.
സെപ്റ്റംബര്‍ 14ന് ഹാന്‍ഡ്ഫോര്‍ത്തിലെ വില്‍സ്ലോ റോഡിലായിരുന്നു അപകടം. ഗുരുതരമായ് പരുക്കേറ്റ വയോധികയെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരുന്ന ഇവര്‍ സെപ്റ്റംബര്‍ 17 നാണ് മരിച്ചത്. ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഓടിച്ചതിനും അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയതിനും യുവതിയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ യുവതി കുറ്റസമ്മതം നടത്തി. കേസിന്റെ വിചാരണയ്ക്കായ് ഒക്ടോബര്‍ 21 ന് ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാകണം.