Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ഏറ്റവും കൂടുതല്‍ പ്രതിഭകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുഎസിനെയും യുകെയും പിന്തള്ളി യുഎഇ
reporter

ലണ്ടന്‍: ലോകത്ത് കഴിവുള്ളവര്‍ എത്രയാണല്ലെ, എല്ലാകോണിലും കാണും കഴിവുള്ള ഒത്തിരിപേര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഭകളുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തെത്തി. യുഎസ്, യുകെ, കാനഡ, ഫ്രാന്‍സ്, എന്നിവയെ പിന്തള്ളിയാണ് യുഎഇ മുന്നിലെത്തിയത്. ആഗോളതലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ് എന്നിവയാണ് പ്രതിഭകള്‍ കൂടുതലുള്ള രാജ്യങ്ങള്‍.

വരുമാന നികുതി ഇല്ലാത്തതും മികച്ച തൊഴില്‍ അവസരങ്ങളുമാണ് പ്രഫഷനലുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാനകാരണം. 2020 മുതല്‍ മികച്ച വളര്‍ച്ചാ നിരക്കാണ് രാജ്യത്തുള്ളത്. വേള്‍ഡ് ടാലന്റ് റിപ്പോര്‍ട്ട് 2024 അനുസരിച്ച് അറബ് ലോകത്ത് യുഎഇ ഒന്നാം സ്ഥാനത്താണ്. അടുത്ത ദശകത്തില്‍ വിജ്ഞാനവും നൂതന ആശയവും അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയായി മാറാനുള്ള തീവ്ര ശ്രമത്തിലാണ് രാജ്യം. മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും നൂതന ആശയങ്ങളെ പിന്തുണയ്ക്കുന്നതിനും വിദേശ നിക്ഷേപ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു.

 
Other News in this category

 
 




 
Close Window