Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ലണ്ടനിലേക്ക് ലോറയുടെ സോളോ ഹണിമൂണ്‍
reporter

ലണ്ടന്‍: വിവാഹത്തിന് ഒരു മാസം മുന്‍പുണ്ടായ പ്രതിശ്രുതവരന്റെ പെട്ടെന്നുള്ള മരണം കനേഡിയന്‍ യുവതിയെ വല്ലാതെ തളര്‍ത്തി. ജീവിതത്തില്‍ ഏകാന്ത വേട്ടയാടി തുടങ്ങിയപ്പോള്‍ അതിനെ മറികടക്കാന്‍ യുവതി നടത്തുന്ന ശ്രമങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രശംസ. ഹൃദയാഘാതത്തെ തുടര്‍ന്ന് മേയിലാണ് ലോറ മര്‍ഫിയുടെ പ്രതിശ്രുതവരനായ ഡെവോണ്‍ ഒഗ്രാഡി (31) അന്തരിച്ചത്. ജീവിതത്തില്‍ നിരാശ ബാധിച്ചെങ്കിലും ലോറയെ പ്രതിസന്ധിയെ അതിജീവിക്കാന്‍ പ്രേരിപ്പിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ചു.



വീട്ടിലിരുന്ന് മടുത്ത്, സ്വന്തം ജീവിതം ജീവിക്കാത്തതില്‍ 'കുറ്റബോധം' തോന്നിയ യുവതി ഇംഗ്ലണ്ടിലേക്ക് ബുക്ക് ചെയ്ത ഹണിമൂണ്‍ തനിച്ച് നടത്താന്‍ തീരുമാനിച്ചു. ജീവിതം ഇപ്പോഴും തനിക്ക് പ്രിയപ്പെട്ടതാണോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഈ വിശേഷങ്ങള്‍ ലോറ മര്‍ഫി ടിക്ക് ടോക്കിലൂടെ പങ്കുവച്ചു. വിധവകളും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഖത്തില്‍ കഴിയുന്നവര്‍ക്കും യാത്രകള്‍ ആശ്വാസമായി മാറുന്നതായി സമൂഹ മാധ്യമത്തിലെ പ്രതികരണത്തില്‍ പലരും വ്യക്തമാക്കി.

'ഇത് വലിയ ഏകാന്തയാണ് തന്നത്. കാരണം പങ്കാളിയെ നഷ്ടപ്പെട്ട എന്റെ പ്രായത്തിലുള്ള ആരെയും എനിക്കറിയില്ല. എനിക്ക് ഇനി എങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. അതിനാല്‍ എന്റെ ജന്മനാട്ടില്‍ നിന്നും ഞങ്ങളുടെ വീട്ടില്‍ നിന്നും മാറിനില്‍ക്കണമെന്ന് തോന്നി. മാസങ്ങളോളം എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വീട്ടിലായിരുന്നു'' - ലോറ മര്‍ഫി പറഞ്ഞു. ലോറയുടെ അക്കൗണ്ട് നിറയെ ലണ്ടനിലും ഫ്രാന്‍സിലുമുടനീളമുള്ള യാത്രകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. സോളോ ഡിന്നറുകള്‍ക്കും ഏകാന്ത സംഗീതകച്ചേരികള്‍ക്കും ഇടയിലും പ്രിയപ്പെട്ടവന്‍ നഷ്ടമായ വേദന തന്നെ വേട്ടയാടുന്നതായി ലോറ പറയുന്നു. സാധാരണ ഞാന്‍ തനിച്ച് യാത്ര ചെയ്യുന്ന പതിവില്ല. ഇപ്പോള്‍ എന്നെ വേട്ടയാടുന്ന ദുഖത്തെ മറികടക്കാന്‍ ഇതാണ് ഉചിതമെന്ന് തോന്നിയെന്നും ലോറി കൂട്ടിച്ചേര്‍ത്തു

 
Other News in this category

 
 




 
Close Window