Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
UK Special
  Add your Comment comment
ഹിന്ദി സംസാരിച്ചത് ഇഷ്ടമായില്ല, ഇന്ത്യന്‍ വംശജരെ നേരിടണമെന്ന് ബ്രിട്ടീഷ് യുവതി
reporter

ലണ്ടന്‍: ലണ്ടന്‍ വിമാനത്താവളത്തിലെ വസ്ത്രവ്യാപാര ശാലയില്‍ ഹിന്ദി സംസാരിച്ച ഇന്ത്യന്‍ തൊഴിലാളികള്‍ക്കെതിരെ ബ്രിട്ടീഷ് യുവതിയുടെ പരാതി. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് കടയിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് നേരെ പരാതിയുമായി രംഗത്തെത്തിയത്. മനസിലാകാത്ത ഒരു ഭാഷയിലാണ് അവര്‍ പരസ്പരം സംസാരിച്ചതെന്നും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും പരാതി നല്‍കിയ ശേഷം ലൂസി പറഞ്ഞു.

തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് ലൂസി സംഭവം തുറന്നുപറഞ്ഞത്. ലണ്ടന്‍ എയര്‍പ്പോര്‍ട്ടിനുള്ളിലെ മാര്‍ക്‌സ് ആന്‍ഡ് സ്പെന്‍സര്‍ എന്ന വസ്ത്രവ്യാപാര ശാലയില്‍ പര്‍ച്ചേസിനായി കയറിയതായിരുന്നു ലൂസി. ഇതിനിടെ അവിടെയുള്ള ഇന്ത്യന്‍ വംശജരായ തൊഴിലാളികള്‍ ഹിന്ദിയില്‍ പരസ്പരം സംസാരിച്ചത് ലൂസിയെ ചൊടിപ്പിച്ചു. ഇതെന്ത് ഭാഷയാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്ന് ലൂസി ചോദിച്ചപ്പോള്‍ 'ഹിന്ദി' എന്ന് തൊഴിലാളികള്‍ മറുപടി നല്‍കി. ഇതില്‍ പ്രകോപിതയായ ലൂസി സ്ഥാപനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതി നല്‍കുകയായിരുന്നു. തന്റെ പക്കല്‍ വോയിസ് റെക്കോര്‍ഡിങ്ങുകള്‍ ഉണ്ടെന്നും ഇവരെ എല്ലായ്പ്പോഴും നേരിടേണ്ടിവരുമെന്നുമുള്ള വംശീയത നിറഞ്ഞ അഭിപ്രായവും ലൂസി എക്സിലൂടെ പങ്കുവെച്ചു.

ലൂസിയുടെ ഈ പോസ്റ്റ് വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വംശീയമായ നിരവധി പ്രതികരണങ്ങള്‍ ലൂസിയുടെ ഈ പോസ്റ്റിന് ലഭിക്കുന്നുണ്ട്. ഇത്തരം കടകളില്‍ നിന്ന് തങ്ങള്‍ സാധനങ്ങള്‍ വാങ്ങില്ലെന്നും അവരെ റിപ്പോര്‍ട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ലൂസിയുടെ വംശീയ മനോഭാവത്തെ ചോദ്യം ചെയ്യുന്നവരും നിരവധിയാണ്. ലൂസി വെറും വംശീയവാദിയാണെന്നും ഇതല്ല ശരിയായ രീതിയെന്നും നിരവധി പേര്‍ പറയുന്നുണ്ട്.

 
Other News in this category

 
 




 
Close Window