Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തില്‍ മാത്രമേയുള്ളൂ, എന്നാലും തര്‍ക്കത്തിന് യാതൊരു കുറവുമില്ല
reporter
പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിളിക്കാനാവില്ല എന്ന സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാദത്തെ അംഗീകരിച്ച് സിപിഐ.മോഡി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കാനാവില്ലെന്നും എന്നാല്‍ അതിന് ഫാസിസ്റ്റ് അനുഭാവമുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി സിപിഐ മുഖപത്രമായ ന്യൂ എജില്‍ എഴുതി.
കാരാട്ടിന്റെ വാദത്തെ വിമര്‍ശിച്ച കനയ്യകുമാരിന്റെ വാക്കുകള്‍ സുധാകര്‍ റെഡ്ഡി തള്ളി. ഇടതുപക്ഷത്ത് ശരിയായ ചര്‍ച്ചകളുണ്ടാവണമെന്നും സിദ്ധാന്തവും പ്രയോഗവും ഒന്നിച്ചു പോകണമെന്നും അദേഹം എഴുതുന്നു.
ഇപ്പോഴത്തെ ഭരണത്തെ ഫാസിസമെന്ന് വിളിക്കാനാവില്ല. ചില ഇടത് ബുദ്ധിജീവികളും സംഘങ്ങളും ഒഴുക്കന്‍ മട്ടില്‍ ഫാസിസമെന്ന വാക്ക് ഉപയോഗിക്കുന്നു. കോര്‍പ്പറേറ്റ് കാല്‍പര്യവും വലതു പ്രത്യയശാസ്ത്രവും സംയോജിച്ച ഫാസിസ്റ്റ് പ്രവണതകളുള്ള വര്‍ഗീയസേച്ഛാധിപത്യ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന പുതുച്ചേരി പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തലിനെ ശരിവെക്കുന്നതാണ് മോഡി ഭരണം.
അത് രാജ്യത്തിന്‍രെ മതേതരജനാധിപത്യ അടിത്തറക്ക് നേരിട്ട് ഭീഷണിയുയര്‍ത്തുന്നു. ഫാസിസ്റ്റല്ലെങ്കിലും ഫാസിസ്റ്റ് അനുഭാവമുള്ളതാണ് ഈ സര്‍ക്കാരെന്ന് വിശേഷിപ്പിക്കാം.
അത് പൂര്‍ണ്ണമായും ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് പ്രവേശിച്ചോ അതോ ആ വഴിയിലാണോയെന്ന് തുടര്‍ചര്‍ച്ചകള്‍ക്കു വിടുന്നുവെന്നും എസ് സുധാകര്‍ റെഡ്ഡി ലേഖനത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window