Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.0902 INR  1 EURO=104.9208 INR
ukmalayalampathram.com
Sun 21st Dec 2025
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഫ്രഞ്ച് രാജ്ഞിയുടെ ഇന്ത്യന്‍ രൂപ
reporter
രാജ്യത്തെ 86 ശതമാനം ജനങ്ങളോട് നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്
സിപിഐഎം ജനറല്‍ സെക്രട്ടറി സിതീറാം യെച്ചൂരി. നോട്ട് നിരോധനം ദുരുതത്തിലാക്കിയത് നിത്യവേതനക്കാരെയും ചെറുകിട കച്ചവടക്കാരെയുമാണ്. ഫ്രഞ്ച് രാജ്ഞിയുടെ ഇന്ത്യന്‍ രൂപമാണ് മോഡിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
86 ശതമാനം വരുന്ന പണകൈമാറ്റത്തെയാണ് നോട്ട് നിരോധനത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്. രാജ്യം ഇന്ന് വെറും 14 ശതമാനം പണമിടപാട് മാത്രമാണ് നടത്തുന്നത്. 86 ശതമാനം ജനങ്ങളോട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്. യെച്ചൂരി ചോദിച്ചു. തനിക്ക് ശേഷം പ്രളയമെന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്.
ഫ്രഞ്ച് രാജ്ഞിയുടെ വകഭേദമായ 'മോഡി അന്റോനെറ്റ്' ആണ് ഇപ്പോള്‍ നമുക്കുള്ളത്. ഫ്രഞ്ച് വിപ്ലവത്തിനിടെ അവര്‍ പറഞ്ഞു റൊട്ടിയില്ലെങ്കില്‍ കേക്ക് കഴിച്ചോളൂവെന്ന്. അതുപോലെയാണ് മോഡി ഇപ്പോള്‍ പറയുന്നത്. നിങ്ങളുടെ കൈയ്യില്‍ കടലാസില്ലെങ്കില്‍ പ്ലാസ്റ്റിക് ഉപയോഗിക്കൂ എന്ന്. എന്താണ് നിങ്ങളുടെ പ്ലാസ്്റ്റിക് പണത്തിന്റെ കവറേജ്? നൂറു കോടിയിലേറെ ജനങ്ങള്‍ വരുന്ന രാജ്യത്ത് വെറും 50 ലക്ഷത്തില്‍ താഴെ സൈ്വപിങ് മെഷീനുകള്‍ മാത്രമാണ് ഉള്ളതെന്നിരിക്കെ ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ സാംഗത്യം എന്താണെന്നും യെച്ചൂരി ചോദിച്ചു.
 
Other News in this category

 
 




 
Close Window