Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ആമസോണിന്റെ ചവിട്ടു പായയ്ക്ക് നയാ പൈസ ചെലവില്ലാതെ ലോകം മുഴുവന്‍ പബ്ലിസിറ്റിയുണ്ടാക്കിയല്ലോ മമതാജി....
reporter
ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ഡോര്‍ മാറ്റ് വില്‍പ്പനയ്ക്ക് വെച്ച് ആമസോണിനെ വിറപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന നടപടിയില്‍ ആമസോണ്‍ നിര്‍വ്യാചം മാപ്പ് പറയണമെന്നും ഈ ഡോര്‍ മാറ്റ് സൈറ്റില്‍ നിന്നും മാറ്റണമെന്നുമുള്ള സുഷമയുടെ താക്കീതിന് മുന്നില്‍ ആമസോണിന് കീഴടങ്ങി.
ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ഡോര്‍ മാറ്റ് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്നായിരുന്നു സുഷമയുടെ മുന്നറിയിപ്പ്. ആമസോണ്‍ കാനഡയിലെ സൈറ്റിലായിരുന്നു ഇന്ത്യന്‍ ഡോര്‍ മാറ്റ് വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററിലൂടെ ഒരു ഇന്ത്യക്കാരന്‍ സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സുഷമ കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window