Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ശത്രുവിന്റെ ശത്രു മിത്രമാണെന്ന് രാഹുല്‍ മനസ്സിലാക്കി
reporter
തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു. സഖ്യത്തിന്റെ വിശദവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി.

നേരത്തെ, കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് എസ്പി തലവന്‍ മുലായം സിംഗ് യാദവ് നിലപാടെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നിയന്ത്രണം, നിലവിലെ മുഖ്യമന്ത്രിയും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവ് ഏറ്റെടുത്തതോടെ പാര്‍ട്ടി നിലപാടുകളിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമായിരുന്നു.

കോണ്‍ഗ്രസും–അഖിലേഷ് വിഭാഗവും തമ്മില്‍ സഖ്യമുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സാധൂകരിക്കുംവിധം ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നു.
 
Other News in this category

 
 




 
Close Window