Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഫോണ്‍ വിളിക്കുന്ന പെണ്ണുങ്ങളോടെല്ലാം കൊഞ്ചിയാല്‍ ഇങ്ങനെയിരിക്കും
reporter
എ.കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണെന്ന സംശയത്തില്‍ തന്നെ പോലീസ്. പ്രാഥമിക പരിശോധനയില്‍ തന്നെ ഇക്കാര്യം മനസ്സിലായിരുന്നു. സ്ത്രീകളെ ഉപയോഗിച്ച് വ്യക്തികളെ കുടുക്കുന്ന ഹണി ട്രാപ്പില്‍ ശശീന്ദ്രന്‍ കുടുങ്ങിയോ എന്ന സംശയമാണ് പ്രാഥമിക വിവരശേഖരണം നടത്തുന്ന പൊലീസിനുള്ളത്. തിരുവനന്തപുരം സ്വദേശിനിയായ പത്രപ്രവര്‍ത്തക യുവതിയാണ് ട്രാപ്പിനു പിന്നിലെന്ന് പ്രചാരണമുണ്ട്. പുതിയ ചാനലിന്റെ തലപ്പത്തുള്ളവരും ഇതിനായി കരുക്കള്‍ നീക്കിയതേ.

മന്ത്രിയെ വിളിച്ചതും മന്ത്രി വിളിച്ചതുമായ നമ്പറും ലൊക്കേഷനും വ്യക്തമായിരുന്നു. മന്ത്രിയുമായി അടുപ്പം സ്ഥാപിച്ചശേഷം കുടുക്കുകയായിരുന്നു ലക്ഷ്യം. ഏറെനാള്‍ അടുപ്പമുള്ള ഒരാളുമായി സംസാരിക്കുന്ന രീതിയിലുള്ള മന്ത്രിയുടേതെന്നു കരുതുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. മന്ത്രിയുടെ രാജിക്കും ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തിനും ശേഷവും പരാതിക്കാരാരും രംഗത്തെത്തിയിട്ടില്ല. ഗോവയില്‍ നിന്നാണ് ശശീന്ദ്രന്‍ സംസാരിക്കുന്നതെന്ന സൂചനകളാണ് ടേപ്പിലുള്ളത്.

മന്ത്രിയായിരിക്കെ രണ്ട് തവണ ശശീന്ദ്രന്‍ ഗോവ സന്ദര്‍ശിച്ചിരുന്നത്. ഓണക്കാലത്ത് മലയാളി അസോസിയേഷന്റെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചരണത്തിനായും രണ്ട് ദിവസവും ഗോവയിലുണ്ടായിരുന്നു. ആരെയങ്കിലും സംശയിക്കുന്നതായുള്ള ഒരു സൂചനയും എകെ ശശീന്ദ്രന്‍ ഇതുവരെ മുഖ്യമന്ത്രിയോടും പാര്‍ട്ടി നേതൃത്വത്തോടും വ്യക്തമാക്കിയിട്ടില്ല.
 
Other News in this category

 
 




 
Close Window