Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മന്ത്രി ശശീന്ദ്രനെ ഫോണില്‍ വിളിച്ച് കെണിയൊരുക്കിയ ടിവി ചാനലുകാരെ അറസ്റ്റ് ചെയ്താല്‍ തടയില്ലെന്ന് കോടതി
reporter
മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെ കുടുക്കുന്നതിനു പെണ്‍കെണി ഒരുക്കിയ സംഭവത്തില്‍ സ്വകാര്യ ടിവി ചാനല്‍ ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതികള്‍ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് തെളിവാണെന്ന് ഹൈക്കോടതി പറഞ്ഞു.

ജീവനക്കാരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പുനല്‍കാനാവില്ലെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചു. ഞായറാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാമെന്ന് സമ്മതിച്ച പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പറ്റിച്ചെന്ന് ഡിജിപി പറഞ്ഞു.

അതേസമയം, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window