Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ജിഷ്ണുവിന്റെ അമ്മാവനെ സിപിഎമ്മില്‍ നിന്നു പുറത്താക്കി
reporter

പാലക്കാട് ജില്ലയിലെ പാമ്പാടി നെഹ്‌റു കോളെജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പാര്‍ട്ടിയില്‍നിന്ന് സിപിഎം പുറത്താക്കി. പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം തേടിയില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. പുറത്താക്കല്‍ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. സിപിഎം വളയം ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്. സിപിഎം വളയം വണ്ണാര്‍കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ശ്രീജിത്ത്. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നതില്‍ പൊലീസുകാര്‍ വീഴ്ച വരുത്തിയെങ്കില്‍ നടപടിയെടുക്കുമെന്ന് ഇന്നലെയാണ് മഹിജയെ ഫോണ്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയത്. എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചതായി മഹിജയുമായി സംസാരിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു അറിയിച്ചിരുന്നു. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയാവശ്യപ്പെട്ട് കുടുംബം നടത്തിവന്ന നിരാഹാരസമരം ഇതിനു ശേഷമാണ് അവസാനിപ്പിച്ചത്.

 
Other News in this category

 
 




 
Close Window