Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ദേശാഭിമാനത്തെക്കുറിച്ച് ചിലത്
reporter
കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ ബന്ധത്തെക്കുറിച്ച് മുഖപ്രസംഗമെഴുതിയ ദേശാഭിമാനി ദിനപത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ രംഗത്ത്. പി. ഗോവിന്ദപിളളയേയും കെ.മോഹനേയും പോലുളള പ്രതിഭാധനരായ വ്യക്തികള്‍ ഇരുന്ന ദേശാഭിമാനിയില്‍ ഇപ്പോഴുളളത് ഏറാന്‍ മൂളികളും സ്തുതി പാഠകരുമാണെന്ന് വി.ഡി സതീശന്‍ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സതീശന്റെ വിമര്‍ശനങ്ങള്‍.
എം.സ്വരാജ് പറഞ്ഞ പിതൃശൂന്യ പത്രപ്രവര്‍ത്തനം എന്താണെന്ന് ഇപ്പോഴാണ് മനസിലായത്. കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഈ പത്രം കത്തിക്കുന്ന കാലം വിദൂരമല്ലെന്നും വി.ഡി സതീശന്‍ ഓര്‍മിപ്പിക്കുന്നു. കോണ്‍ഗ്രസിനുളളിലെ സംഘപരിവാര്‍ മനസ് എന്നായിരുന്നു ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ തലക്കെട്ട്.
കോണ്‍ഗ്രസിനുളളില്‍ നിന്നും നാലുപ്രമുഖ നേതാക്കള്‍ സംഘപരിവാറിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് എഡിറ്റോറിയലും സതീശന്റെ വിമര്‍ശനവും.
 
Other News in this category

 
 




 
Close Window