Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മലപ്പുറത്ത് 60 ശതമാനം വോട്ടിങ്
reporter
നാല് മണിയോട് കൂടി മണ്ഡലത്തിലെ 60 ശതമാനം വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലാണ് നിലവില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നത്. വേനല്‍ക്കാലമായതിനാല്‍ ഉച്ചയ്ക്ക് ശേഷം കൂടുതല്‍ പേര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ വോട്ട് ചെയ്യാനായി ബൂത്തുകളിലേക്കെത്തുമെന്നാണ് കക്ഷിനേതാക്കളും പ്രവര്‍ത്തകരും കണക്ക് കൂട്ടുന്നത്. പരമാവധി പേരെ ബൂത്തുകളിലെത്തിച്ച് വോട്ടിംഗ് ശതമാനം ഉയര്‍ത്താനുള്ള പ്രയ്തനത്തിലാണ് ഇരുമുന്നണികളും. ബിജെപി സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശ് പാണ്ടിക്കാട് വെട്ടിക്കാട്ടില്‍ ജിഎം എല്‍പി സ്‌കൂളിലും വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലിന് മണ്ഡലത്തില്‍ വോട്ടില്ല.
 
Other News in this category

 
 




 
Close Window