Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബാര്‍ കോഴക്കോസില്‍ ഇനിയുള്ള മുപ്പതുനാള്‍ എണ്ണിക്കഴിയാന്‍ കെ.എം. മാണിയോട് വിജിലന്‍സ് നിര്‍ദേശം
reporter
മുന്‍ ധനകാര്യമന്ത്രി കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ വിജലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യശാസനം. 30 ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണാ് വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി സിഡി അയച്ചിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതി സമയപരിധി നേരത്തെ നീട്ടി നല്‍കിയത്.
രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ട് മേയ് രണ്ടിന് സമര്‍പ്പിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അവധിയില്‍ പോയതിനാല്‍ തല്‍സ്ഥിതി റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
 
Other News in this category

 
 




 
Close Window