Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഹാങ് ഓവറാണ് പോലീസിന്റെ വീഴ്ചയ്ക്കു കാരണമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു
reporter
പൊലീസിന് വീഴ്ചകളുണ്ടായെന്ന് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ കുറ്റസമ്മതം. യുഡിഎഫ് ഭരണകാലത്ത് ചില ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ് ഓവര്‍ മൂലമാണ് തെറ്റുകള്‍ സംഭവിച്ചത്. വീഴ്ചകള്‍ക്കെതിരെ ശക്തമായ നടപടി എടുത്തിട്ടുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്ക് സംരക്ഷണമുണ്ടാകില്ല.
എല്‍ഡിഎഫിന്റെ നയം ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊളളാത്തതാണ് കാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. രമണ്‍ ശ്രീവാസ്തവയുടെ നിയമനം എന്തോ വലിയ കുഴപ്പമായി പറയുന്നു. ഡിജിപി ആയിരുന്ന ഒരാള്‍ക്ക് പൊലീസിന്റെ ഉപദേശകനാകാന്‍ പാടില്ലേയെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു.

ജനത്തോട് മോശമായി പെരുമാറരുതെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തരുതെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. നേരത്തെയും പൊലീസിന് വീഴ്ചകള്‍ സംഭവിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ ചര്‍ച്ചയാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window