Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കശ്മീരിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നരേന്ദ്ര മോദിക്കു മാത്രമേ സാധിക്കുകയുള്ളൂ എന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ
reporter
നരേന്ദ്ര മോദിക്കു മാത്രമെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരിനെ സമാധാനത്തിലേയ്ക്കു് നയിക്കാനുള്ള ആജ്ഞാ ശക്തിയും നിശ്ചയദാര്‍ഢ്യവും മോദിക്കു മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാക്കുന്നതിന് മോദി എന്തു തീരുമാനമെടുത്താലും രാജ്യം അദ്ദേഹത്തിനൊപ്പം നില്‍ക്കും. അദ്ദേഹത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. അതാണ് അദ്ദേഹത്തിന്റെ ശക്തി. 2015ല്‍ ലാഹോര്‍ സന്ദര്‍ശിക്കുവാനും പാക് പ്രധാനമന്ത്രിയെ കാണുവാനും മോദിയെടുത്ത തീരുമാനം അദ്ദേഹത്തിന്റെ ശക്തിയാണ് വെളിപ്പെടുത്തുന്നത്. അവര്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിനുള്ള തീരുമാനമെടുക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. കശ്മീര്‍ വിഷയത്തില്‍ ഉറച്ച തീരുമാനമെടുത്ത് പ്രശ്‌നപരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. 2002ല്‍ കശ്മീരില്‍ സമാധാനം സ്ഥാപിക്കുന്നതിന് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയും കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി സയീദും നടത്തിയ ശ്രമങ്ങള്‍ അവര്‍ എടുത്തു പറഞ്ഞു.
 
Other News in this category

 
 




 
Close Window