Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഡിജിപി സെന്‍കുമാര്‍ ഉത്തരവിട്ടു; സര്‍ക്കാര്‍ ആ ഉത്തരവ് റദ്ദാക്കി
reporter
ടി.പി.സെന്‍കുമാര്‍ നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. ഡിജിപി ഓഫിസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ നടപടിയാണ് സര്‍ക്കാര്‍ തിരുത്തിയത്. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍നിന്ന് സ്ഥലംമാറ്റപ്പെട്ട ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയ്ക്ക് ഡിജിപി ഓഫിസില്‍ തുടരാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഭരണകക്ഷി സംഘടനയിലെ സജീവപ്രവര്‍ത്തകയാണ് ബീന.

സെന്‍കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടത്. മുഖ്യമന്ത്രിയെ കണ്ടശേഷം വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപി കൈമാറിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ രേഖാമൂലമുള്ള ഉത്തരവ് പുറത്തിറക്കിയിട്ടില്ല.

ഡിജിപി സ്ഥാനമേറ്റെടുത്ത ഉടനെ സെന്‍കുമാര്‍ എടുത്ത നടപടികളിലൊന്നാണ് കുമാരി ബീനയുടെ സ്ഥലംമാറ്റം. അകാരണമായി സ്ഥലംമാറ്റിയെന്നാരോപിച്ച് കുമാരി ബീന ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ടി ബ്രാഞ്ചില്‍ നിയമനം ലഭിച്ച് ഒരു വര്‍ഷം തികയും മുമ്പ് മാറ്റിയെന്നായിരുന്നു പരാതി. ആദ്യം യു ബ്രാഞ്ചിലേയ്ക്കും പിന്നീട് എസ്എപി ക്യാംപിലേയ്ക്കും മാറ്റി നിയമിച്ചുള്ള ഉത്തരവ് പ്രതികാര ബുദ്ധിയോടെയാണെന്നും ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു.
 
Other News in this category

 
 




 
Close Window