Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബി.ജെ.പി പ്രവര്‍ത്തകരെ തൊട്ടവരുടെ കൈയ്യും തലയും വെട്ടി മാറ്റുമെന്ന് തിരുവനന്തപുരത്തെ നേതാവിന്റെ പ്രസംഗ ഭീഷണി
reporter
നെയ്യാറ്റിന്‍കരയില്‍ സി.പി.എമ്മിനെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ് രംഗത്ത്. 'ബി.ജെ.പി നേതാക്കാന്‍മാരെയും പ്രവര്‍ത്തകരെയും തൊട്ട കൈയ്യും തലയും വെട്ടി മാറ്റും. പാറശ്ശാലയിലും ആനാവൂരിലും സമാധാനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആര്‍.എസ്.എസിന്റെ ഔദാര്യം കൊണ്ടാണെ'ന്നും സുരേഷ് പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തി. ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ബി.ജെ.പി നതാവ് ഭീഷണി ഉയര്‍ത്തിയത്.

ആര്‍എസ്എസ് നേതാവ് വിനോദിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല എന്ന് ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
 
Other News in this category

 
 




 
Close Window